Trending

ആത്മകഥ വിവാദം; ഇ പി ജയരാജന്റെ പരാതിയില്‍ എസ്പി എ ഷാഹുൽ ഹമീദിന്റെ നേത്യത്വത്തിൽ ഇന്ന് പ്രാഥമിക അന്വേഷണം

ആത്മകഥാ വിവാദത്തിൽ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ പരാതിയില്‍ ഇന്ന് പ്രാഥമിക അന്വേഷണം ആരംഭിക്കും. കോട്ടയം എസ്പി എ ഷാഹുൽ ഹമീദിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുക. ഇ പി ജയരാജൻ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അന്വേഷിക്കും. ഡി സി ബുക്‌സ് അധികൃതരിൽ നിന്നും വിവരങ്ങൾ തേടി ആവശ്യമെങ്കിൽ ഇ പിയിൽ നിന്നും സംഘം മൊഴി എടുക്കും. എന്നാൽ കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക.

സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും ഉള്‍പ്പെടെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇ പിയുടെ ആത്മകഥയില്‍ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!