സീ പ്ലെയിന്‍ പദ്ധതി സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ.വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും മത്സ്യബന്ധന മേഖലയില്‍ പദ്ധതി അനുവദിക്കില്ലെ ന്നും സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു, കുറച്ചു പേരുടെ സഞ്ചാരത്തിനായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടും. അതുകൊണ്ടാണ് മത്സ്യബന്ധന മേഖലയില്‍ ഇതു വേണ്ട എന്നുള്ള നിലപാട് സ്വീകരിക്കുന്നത്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. എയര്‍പോര്‍ട്ടില്‍ നിന്ന് ഡാമുകളിലേക്കും ഡാമുകളില്‍ നിന്ന് എയര്‍പോര്‍ട്ടുകളിലേക്കും എന്ന നിലയിലാണ് പദ്ധതി ആദ്യം വന്നത്. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല – ടി ജെ ആഞ്ചലോസ് വ്യക്തമാക്കി.
2013 ല്‍പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലാണെന്നും അന്ന് പ്രതിഷേധിച്ചത് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഒന്നിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 20 തീയതി ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് നിലപാട് അറിയിക്കുമെന്നും ആഞ്ചലോസ് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി.ഇടതുപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 2013ല്‍ സീപ്ലെയിന്‍ ആലപ്പുഴ പുന്നമടക്കായലില്‍ ഇറക്കാന്‍ ആയില്ല. മത്സ്യബന്ധന മേഖലയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ എതിര്‍ക്കുമെന്ന് സിഐടിയുവും വ്യക്തമാക്കിയിട്ടുണ്ട്.
Advertisement