വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം പങ്കുവയ്ക്കുന്നതിനായി സിഗ്നേച്ചർ കാമ്പയിൻ നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ നടന്ന കാമ്പയിൻ ജില്ലാ അസി. കളക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൾ ഡോ.ജോബി എം. അബ്രഹാം അധ്യക്ഷനായി. വോട്ട് രേഖപ്പെടുത്തുന്നത് മൗലികാവകാശമാണെന്നും 18 വയസ്സ് പൂർത്തിയായി വോട്ടർ പട്ടികയിൽ പേരുള്ള എല്ലാ വിദ്യാർഥികളും വോട്ട് ചെയ്യണമെന്നും അവസരം പാഴാക്കരുതെന്നും അസി. കളക്ടർ അഭിപ്രായപ്പെട്ടു. തുടർന്ന് വിദ്യാർഥികൾക്ക് അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തിലെ കാൻവാസിൽ ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന്, പ്രിൻസിപ്പലും അധ്യാപകരും വിദ്യാർഥികളും ഒപ്പ് രേഖപ്പെടുത്തി കാമ്പയിനിൽ പങ്കാളികളായി. താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സുധീര, വില്ലേജ് ഓഫീസർ ഖാദർ, സെക്ഷൻ ഓഫീസർ ബഷീർ, കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിജി ജോർജ്, പി.ആർ.ഒ സന്തോഷ് അഗസ്റ്റിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.