കിഴക്കൻ ലെബനനിൽ ഇന്നലെ ഐസറിൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ പ്രവർത്തകരെ ലക്ഷ്യമിട്ട് ബാൽബെക്കിലെയും ബെക്കയിലെയും ഗവർണറേറ്റുകളിലാണ് ആക്രമണം നടത്തിയത്
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ബാൽബെക്ക് നഗരത്തിലെ റോമൻ അവശിഷ്ടങ്ങൾക്ക് സമീപമുള്ള ഓട്ടോമൻ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിനും ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായി ലെബനൻ സാംസ്കാരിക മന്ത്രി പറഞ്ഞു.
IDF പലായനം ചെയ്യൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ബുധനാഴ്ച തെക്കൻ ബെയ്‌റൂട്ടിലും ഇസ്രായേൽ ആക്രമണം ഉണ്ടായി. ഹിസ്ബുള്ള കമാൻഡ് സെൻ്ററുകൾ, ആയുധ സ്റ്റോറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.
അതേസമയം, ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഗാസ യുദ്ധത്തിന് സമാന്തരമായി ഒരു വർഷത്തിലേറെയായി വെടിവയ്പ്പ് നടത്തിവരികയാണ്. എന്നാൽ സെപ്തംബർ അവസാനം മുതൽ പോരാട്ടം വർദ്ധിച്ചു. ലെബനൻ്റെ തെക്കും കിഴക്കും ബോംബാക്രമണം ശക്തമാക്കുകയും അതിർത്തി ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറ്റം തുടരുകയും ചെയ്യുകയാണ്.