എക്സ്ക്ലൂസീവ് വെഡ്ഡിംഗ് കളക്ഷനോടെ കല്യാണത്തിനായൊരുങ്ങി ഫാമിലി വെഡ്ഡിംഗ് സെന്റർ. ‘ഫാമിലിയിൽ കല്യാണമാണ്’ എന്ന ഇത്തവണത്തെ ഫെസ്റ്റിവൽ ക്യാംപെയിന് കണ്ണൂർ ഷോറൂമിൽ തുടക്കമായി. ഫാമിലി വെഡ്ഡിംഗ് സെന്റർ ചെയർമാൻ ഇമ്പിച്ചിക്ക ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്റ്റാർ സിംഗർ അവതാരക വർഷ രമേശ് മുഖ്യാതിഥിയായി.
വിവാഹവസ്ത്രങ്ങളുടെ ഏറ്റവും വലുതും വെെവിദ്ധ്യപൂർണവുമായ കളക്ഷനാണ് ഫെസ്റ്റിന്റെ ഭാഗമായി ഫാമിലിയുടെ കുന്ദമംഗലം, വടകര, മഞ്ചേരി, മേപ്പാടി, തിരൂർ, പെരിന്തൽമണ്ണ കണ്ണൂർ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. കസ്റ്റമേഴ്സിന് ആഘോഷപൂർണമായ വെഡ്ഡിംഗ് ഷോപ്പിംഗ് എക്സ്പീരിയൻസ് സമ്മാനിക്കുന്നതായിരിക്കും ഫെസ്റ്റെന്ന് മാനേജ്മെന്റ് അറിയിച്ചു.
ചടങ്ങിൽ ഫാമിലി വെഡിംഗ് സെന്റർ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ബാരി, മുജീബ് റഹ്മാൻ, അബ്ദുസ്സലാം, കണ്ണൂർ ജനറൽ മാനേജർ റിയാഖത്ത്, അസിസ്റ്റന്റ് ജനറൽ മാനേജർ സുബൈർ, വടകര ഷോറൂം ജനറൽ മാനേജർ സെെബത്ത്, ഗീതിക എന്നിവർ സംബന്ധിച്ചു.