വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഡൊണാള്‍ഡ് ട്രംപ് മുന്നില്‍. ഫ്‌ലോറിഡ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. നാലിടത്താണ് കമല ഹാരിസിന് ലീഡ്. സ്വിങ് സ്റ്റേറ്റായ ജോര്‍ജിയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
കെന്റകിയിലും ഇന്‍ഡ്യാനയിലും ട്രംപിനാണ് മുന്‍തൂക്കം. വെര്‍മാന്റില്‍ കമല ഹാരിസ് സ്വിങ് സ്റ്റേറ്റുകളിലും വോട്ടെണ്ണല്‍ തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് (IST) ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ ഏകദേശം 6.30 വരെ (IST) തുടരും.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം തവണയും വിജയിക്കാന്‍ ശ്രമിക്കുമ്പോള്‍, നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് നോമിനിയുമായ കമല ഹാരിസ് യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ്.