കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഇന്ത്യ ജനാധിപത്യം കൈവിടുന്നതിൻ്റെ പ്രകടമായ മാറ്റം കാണിക്കുന്നതായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയർ വിസിറ്റിംഗ് പ്രൊഫസർ പൊഫ. ജി. മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. പകരം വന്നു കൊണ്ടിരിക്കുന്നത് തെരഞ്ഞെടുപ്പിൻ്റെ മറയുള്ള സ്വേഛാധിപത്യമാണ്. എല്ലാ തലത്തിലുമുള്ള ജനാധിപത്യപരമായ ചെറുത്ത് നിൽപ്പിലൂടെ മാത്രമേ ഇതിനെ തടയാനാവൂ. ഇതിനായി ജനങ്ങളെ പ്രത്യയശാസ്ത്രപരമായി ശക്തീകരിക്കുന്നതും വികസനം തന്നെയാണ്. സി.എച്ച് ചെയർ കോഴിക്കോട്ട് സംഘടിപ്പിച്ച ജനാധിപത്യവും വികസനവും എന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയർ ഗവേണിംഗ് ബോഡി അംഗം ഡോ. എം.കെ മുനീർ അദ്ധ്യക്ഷത വഹിച്ചു. സുദേശ് എം. രഘു, ഡോ. രേശ്മ പി.ടി, സി.കെ സുബൈർ, അഡ്വ. എം. രാജൻ, മുഹമ്മദ് ഹനീഫ എ , അഡ്വ. പി. ചാത്തുക്കുട്ടി, വി.കെ.എം ഷാഫി, ഡോ. രഞ്ജിത് എൻ.കെ, ഡോ. നാജിയ പി.പി, നാരായണൻ. വി, മോഹനൻ പുതിയോട്ടിൽ. ഇബ്രാഹിം മുഹമ്മദ്, സാദിഖ് പി.കെ, ഹിലാൽ മുഹമ്മദ് സി.സി, മുസ്തഫ വാക്കാലൂർ, ഖാദർ പാലാഴി സംസാരിച്ചു.