തെല്‍ അവീവ്: ഹസന്‍ നസ്റുല്ലയുടെ മരണശേഷം ഹിസ്ബുല്ലയുടെ തലവനായി നിയമിച്ചത് നയീം ഖാസിമിനെയാണ്. എന്നാല്‍ പുതിയ തലവനെ ഉടന്‍ വധിക്കുമെന്ന് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രായേല്‍.
നയീം ഖാസിമിന്റെ ഫോട്ടോ പങ്കുവെച്ച് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് വധഭീഷണി മുഴക്കിയത്. ‘താല്‍ക്കാലിക നിയമനം മാത്രമാണിത്, അധികകാലം നിലനില്‍ക്കില്ല’ എന്നാണ് ഫോട്ടോക്ക് ഗാലന്റ് അടിക്കുറിപ്പെഴുതിയിരിക്കുന്നത്.
സെപ്തംബര്‍ 27ലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹസന്‍ നസറുല്ലയുടെ മരണത്തിന് പിന്നാലെയാണ് നയീം ഖാസിമിനെ നേതാവായി ഹിസ്ബുല്ല തെരഞ്ഞെടുത്തത്.