മുസ്ലിം രാഷ്ട്രീയ സംഘാടനത്തെയും ജമാഅത്തെ ഇസ്‌ലാമിയെയും പൈശാചികവൽക്കരിച്ച് തീവ്രവാദവുമായി കൂട്ടിച്ചേർക്കാനുള്ള സി.പി.എം ശ്രമത്തെ പ്രതിരോധിക്കുമെന്നും ഇസ്‌ലാമോഫോബിയ ആയുധമാക്കി ഇടതുപക്ഷം പ്രചരിപ്പിക്കുന്ന മുസ്ലിം വിരുദ്ധത തടയുമെന്നും എസ്.ഐ.ഒ മേഖല സമ്മേളനം. ‘ഹൻദലയുടെ വഴിയെ നടക്കുക, ബാബരിയുടെ ഓർമകൾ ഉണ്ടായിരിക്കുക’ എന്ന തലക്കെട്ടിൽ കുന്ദമംഗലത്ത് വെച്ച് സംഘടിപ്പിച്ച സമ്മേളനം എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം ഇസ്ഹാഖ് അസ്ഹരി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഖലീഫ ഭരണം എന്ന പ്രയോഗത്തിലൂടെ മുഖ്യമന്ത്രി ജമാഅത്തെ ഇസ്‌ലാമിയെ അല്ല മുസ്‌ലിം സമുദായത്തിൻ്റെ തന്നെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തെയാണ് വളച്ചൊടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
എസ്.ഐ.ഒ ജില്ല പ്രസിഡന്റ് ഷഫാഖ് കക്കോടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കോഴിക്കോട് സിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ശിഹാബുദ്ദീൻ ഇബ്നു ഹംസ, എസ്.ഐ.ഒ ജില്ല ജോയിൻ്റ് സെക്രട്ടറി ജാസിർ ചേളന്നൂർ, ജി.ഐ.ഒ ജില്ല സെക്രട്ടറിയേറ്റ് അംഗം ലുലു മുജീബുറഹ്മാൻ, സോളിഡാരിറ്റി സിറ്റി സെക്രട്ടറിയേറ്റ് അംഗം ഹംദാൻ കോവൂർ, എസ്.ഐ.ഒ ജില്ല ജോയിൻ്റ് സെക്രട്ടറി ഫുആദ് കായണ്ണ, സെക്രട്ടറിയേറ്റ് അംഗം അമീൻ നാസിഹ്, സ്വാഗതസംഘം വൈസ് ചെയർമാൻ പി.എം ഷരീഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് കുന്ദമംഗലം ടൗണിൽ നടന്ന വിദ്യാർഥി റാലിയിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. അഫ്സൽ പുല്ലാളൂർ, റസീഫ് വദൂദ്, നിബ്രാസ്, നിഹാൽ മൂഴിക്കൽ, തൻസീം, റൻതീസ് കുന്ദമംഗലം, സൻസിൻ ചെറുവറ്റ, ഹാമീം ആകിഫ്, നാജി ബാലുശ്ശേരി, തബ്ശീർ പാലത്ത്, ഫുആദ് കക്കോടി, അശ്ഫാഖ് ഫറോഖ് തുടങ്ങിയവർ നേതൃത്വം നൽകി.