ജറുസലം: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഇസ്രയേല്‍ മിസൈല്‍ ക്രമണം. ഒക്ടോബര്‍ ഒന്നിനാണ് ഇറാനെ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇരുന്നൂറിലേറെ മിസൈലുകളാണ് ഇറാന് തൊടുത്തു വിട്ടത്.
ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ടെഹ്റാനില്‍ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.