അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രമാണ് ബോഗയ്‍ൻവില്ല. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജ്യോതിര്‍മയിയാണുള്ളത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമല്‍ നീരദിന്റെ ഒരു കയ്യൊപ്പുള്ള ചിത്രമാണ് ബോഗയ്‍ൻവില്ലയുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പുകളില്‍ സംവിധായകന്റെ ആരാധകര്‍ കുറിക്കുന്നു.പതിഞ്ഞ താളത്തിലുള്ള ചിത്രമാണ് ബോഗയ്‍ൻവില്ലയെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രത്തിന്റെ വരവോടെയാണ് ഇൻവേസ്റ്റിഗേഷൻ ആംഗിള്‍ ഉണ്ടാകുന്നതെന്നുമാണ് റിപ്പോര്‍ട്ട്. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായ ഒരു ചിത്രമാണ് ബോഗയ്ൻവില്ല എന്നുമാണ് പ്രതികരണങ്ങള്‍.