Trending

ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി; ആക്രമണത്തിന് പിന്നിൽ ചികിത്സക്കെത്തിയവർ

ഡൽഹിയിൽ ഡോക്ടറെ വെടിവെച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വെച്ച് ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് പേരായാണ് സംഭവത്തിന് പിന്നിലെന്ന്
ആശുപത്രി ജീവനക്കാർ പറയുന്നു. ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ആണ് സംഭവം.

ഡോക്ടർ ജാവേദ് ആണ് വെടിയേറ്റ് മരിച്ചത്. മുറിവേറ്റതിനെ തുടർന്നാണ് പ്രതികൾ ആശുപത്രിയിൽ എത്തിയത്. ചികിത്സ പൂർത്തിയാക്കിയ ശേഷം ഡോക്ടറെ കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടറിന്റെ ക്യാബിനിൽ എത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Story Highlights : Doctor shot dead at Delhi’s Nima hospital

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!