നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. തെന്നിന്ത്യന്‍ സ്‌റ്റൈലില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയകാലത്തിന് ശേഷമാണ് ഇരുവരും ഒന്നായത്.
സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതികള്‍ തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. നിത്യതയില്‍ പിക്സി സോള്‍മേറ്റ്സ് ആകാന്‍. ചിരിക്കാന്‍, ഒരിക്കലും വളരാതിരിക്കാന്‍. അനന്ദമായ സ്നേഹത്തിനും പ്രകാശത്തിനും മാന്ത്രികതയ്ക്കും. മിസ്സിസ് & മിസ്റ്റര്‍ അദു സിദ്ധു.- എന്ന അടിക്കുറിപ്പിലാണ് വിവാഹ ചിത്രങ്ങള്‍.
സിംപിള്‍ ലുക്കിലാണ് ഇരുവരേയും കാണുന്നത്. ഗോള്‍ഡന്‍ സാറി വര്‍ക്കിലുള്ള ടിഷ്യൂ ഓര്‍ഗാന്‍സ ലെഹങ്കയായിരുന്നു അദിതിയുടെ വേഷം. റൂബി വര്‍ക്കുള്ള സ്വര്‍ണ നെക്ലെസും ജിമിക്കിയും വളകളുമാണ് താരം ദരിച്ചത്. ക്രീം കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാര്‍ഥിന്റെ വേഷം. ഇരുവരും രണ്ടാം വിവാഹമാണ്.