മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രം വന്‍ വിജയമായി മാറുകയാണ്. ബോക്സോഫീസില്‍ 150 കോടി എന്ന ലക്ഷ്യം ആഗോളതലത്തില്‍ ചിത്രം മറികടന്നു കഴിഞ്ഞു. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം വലിയ വിജയമാണ് നേടുന്നത്. ആദ്യമായി തമിഴ്നാട്ടില്‍ 25 കോടി നേടിയ മലയാള ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മല്‍ ബോയ്സ് നേടിയിരിക്കുന്നത്.യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നല്കിയ അഭിമുഖങ്ങള്‍ വലിയതോതില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അതേ സമയം യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് വളരെക്കാലത്തിന് ശേഷം ഗുണകേവ് സന്ദര്‍ശിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തമിഴ് സോഷ്യല്‍ മീഡിയയിലാണ് 18 കൊല്ലത്തിന് ശേഷം യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സ് ഗുണകേവും കൊടെക്കനാലും സന്ദര്‍ശിച്ചു എന്ന പേരില്‍ വൈറലാകുന്നത്. കൊടെക്കനാല്‍ സന്ദര്‍ശനത്തിന് എത്തിയ നിരവധിപ്പേര്‍ ഇവര്‍ക്കൊപ്പം ഫോട്ടോകള്‍ എടുത്ത ചിത്രങ്ങളും വൈറലാകുന്നുണ്ട്.ചിദംബരം സംവിധാനം ചെയ്ത ചിത്രം 2006ല്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക് ടൂറുപോയ പതിനൊന്ന് അംഗ സംഘത്തിന്റെ അനുഭവമാണ് മഞ്ഞുമ്മലിന്റെ കഥയായി മാറിയത്. സംഘത്തിലെ സുഭാഷ് ഗുണ ഗുഹയില്‍ വീണുപോകുകയും അവനെ രക്ഷിക്കാന്‍ സംഘത്തിലെ മറ്റ് അംഗങ്ങള്‍ നടത്തുന്ന പരിശ്രമമാണ് ചിത്രത്തില്‍ ആവിഷ്തകരിച്ചിരിക്കുന്നത്.കൊടെക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ എന്ന അറിയപ്പെടുന്ന ഗുണകേവിന് ആ പേര് വരാന്‍ ഇടയാക്കിയ ഗുണ എന്ന കമല്ഹാസന് ചിത്രത്തിന്റെ റഫറന്‍സും ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന ഘടകമായി. ‘കണ്മണി’ എന്ന ഗാനത്തിന്റെ ചിത്രത്തിലെ ഉപയോഗവും ചിത്രത്തിന്റെ വന്‍ പ്ലസ് പൊയന്റ് ആയിരുന്നു.ഇതിലെല്ലാം ഉപരി ചിത്രം പറഞ്ഞത് ഒരു യഥാര്‍ത്ഥ കഥയാണ് എന്നത് വലിയതോതില്‍ ചിത്രത്തിന്റെ മെഗാ വിജയത്തെ സ്വദീനിച്ചിട്ടുണ്ട്..