kerala

റവന്യു അവാർഡുകൾ പ്രഖ്യാപിച്ചു; പി എൻ പുരുഷോത്തമൻ മികച്ച ഡെപ്യൂട്ടി കലക്ടർ

മികച്ച പ്രവർത്തനം കാഴ്ചവെച്ച റവന്യു ഉദ്യോഗസ്ഥർക്ക് സംസ്ഥാനതലത്തിൽ നൽകുന്ന റവന്യു അവാർഡുകളിൽ (2024)കോഴിക്കോട് ജില്ലയ്ക്ക് മികച്ച നേട്ടം. എൽ.ആർ വിഭാഗത്തിലെ മികച്ച ഡെപ്യൂട്ടി കലക്ടർ കോഴിക്കോട് എൽ.ആർഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ ആണ്.മികച്ച തഹസിൽദാർക്കുള്ള (ലാന്റ് ട്രിബ്യുണൽ) പുരസ്കാരത്തിന് കോഴിക്കോട് സ്പെഷ്യൽ തഹസിൽദാർ (എൽ.ആർ) ജയശ്രീ എസ് വാര്യർ തെരഞ്ഞെടുക്കപ്പെട്ടു. ലാൻഡ് അക്വിസിഷൻ വിഭാഗത്തിലെ മികച്ച സ്പെഷ്യൽ തഹസിൽദാർ ആയി കോഴിക്കോട് കിഫ്‌ബിയിലെ സിസ്സി എ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം കാഴ്ചവെച്ച 51 ജീവനക്കാരിൽ വടകര റീസർവ്വേ സൂപ്രണ്ട് ഓഫീസിലെ ഹെഡ് സർവെയർ ശോഭന ഡി, സർവേയർ മഞ്ജു എം, കോൺട്രാക്റ്റ് സർവെയർ അഖില ടി എന്നിവരുണ്ട്. കോഴിക്കോട് ജില്ലയിലെ മികച്ച മൂന്ന് വില്ലേജ് ഓഫീസർമാരായി വില്യാപ്പള്ളി വില്ലേജ് ഓഫീസർ നിർമ്മൽ കുമാർ ഇ, രാമനാട്ടുകര വില്ലേജ് ഓഫീസർ സുരേഷ്കുമാർ സി കെ, കുറ്റ്യാടി വില്ലേജ് ഓഫീസർ അനിൽകുമാർ കെ എം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ‘എന്റെ ഭൂമി’ സംരംഭം, ലാൻഡ് റെക്കോർഡ് മെയിന്റനൻസ് ജോലികൾ, സർക്കാരിന്റെ വിവിധ വികസന പരിപാടികളുടെ ഭാഗമായി നടത്തിയ ഭൂമി അസൈൻമെന്റ്, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ പ്രത്യേക സർവ്വേ പ്രോജക്ടുകൾക്കും ഗണ്യമായ സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥരെയും മികച്ച പ്രകടനം കാഴ്ചവച്ച സർവ്വേ ഓഫീസുകൾക്കുമാണ് അവാർഡ് പ്രഖ്യാപിച്ചത്. 16 വർഷം എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചശേഷം ഡെപ്യൂട്ടി കളക്ടറായി 2016 ൽ മലപ്പുറം ജില്ലയിലാണ് പി എൻ പുരുഷോത്തമൻ ജോലിയിൽ പ്രവേശിച്ചത്. തൃശൂർ, കണ്ണൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ LR ഡെപ്യൂട്ടി കളക്ടർ, അപ്പലെറ്റ് അതോറിറ്റി, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.സംസ്ഥാന സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് 2023 ൽ, കോഴിക്കോട് ജില്ലയിൽ, 8216 പട്ടയം നൽകുന്നതിന്റെ നോഡൽ ഓഫീസറായി പ്രവർത്തിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!