ഗസ്സ: ഗസ്സയിലേക്കുള്ള ഭക്ഷ്യവിതരണം പൂര്‍ണമായും നിര്‍ത്തി യു എന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകള്‍ക്ക് സുരക്ഷയില്ലാത്തതാണ് ഭക്ഷ്യവിതരണം നിര്‍ത്താനുള്ള പ്രധാനകാരണം. ഇതിനൊപ്പം ഗസ്സയിലെ ക്രമസമാധനില തകര്‍ന്നതും വിതരണം നിര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഭക്ഷ്യവിതരണം നിര്‍ത്തിയാല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാം. പക്ഷേ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ട്രക്കുകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നിലപാട്.
ട്രക്കിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പ് ഭക്ഷ്യവിതരണം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് വിതരണം പുനഃരാരംഭിച്ചപ്പോള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ട്രക്കുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായി. വിശപ്പുകൊണ്ട് വലയുന്ന ജനങ്ങള്‍ ട്രക്കുകളിലെ ജീവനക്കാരെ ആക്രമിച്ച് സാധനങ്ങള്‍ എടുത്ത് കൊണ്ടുപോകുന്നതും വെല്ലുവിളിയാണെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം അധികൃതര്‍ വ്യക്തമാക്കുന്നത്. ഏകദേശം 23 ലക്ഷം ജനങ്ങളെ പട്ടിണി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.