Entertainment

‘ഭ്രമയുഗ’ത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റണം; അപേക്ഷ നൽകി അണിയറപ്രവർത്തകർ

ഭ്രമയുഗത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റാൻ അപേക്ഷ നൽകി അണിയറപ്രവർത്തകർ. സിനിമയിലെ കഥാപാത്രത്തിന്റെ പേര് കൊടുമൺ പോറ്റിയെന്നാക്കാൻ അപേക്ഷ നൽകി.അണിയറ പ്രവർത്തകരുടെ അപേക്ഷ പരിശോധിക്കുകയാണെന്ന് കേന്ദ്രം. പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ് സിനിമയ്‌ക്കെതിരെ ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ടെന്ന് നിര്‍‍മാതാക്കൾ അറിയിച്ചു.കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ ഇക്കാര്യത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിനോട് നിർദേശിച്ചതായാണ് വിവരം. കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര്. കേന്ദ്ര കഥാപാത്രത്തിന്റെ പേര് കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കുമെന്നായിരുന്നു ആരോപണം.സിനിമയുടെ ടീസർ മാത്രം കണ്ടാണ് ആരോപണമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. തങ്ങളുടെ കുടുംബപ്പേര് ഇപ്രകാരം ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിനു മുൻപാകെ മാനം കെടുത്താനുമാണെന്നു ഭയപ്പെടുന്നുവെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതോടെയാണ് കഥാപാത്രത്തിന്‍റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!