ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ഇപ്പോള്‍ സമയമായിട്ടില്ലെന്നും ആളൂര്‍ സാര്‍ വരട്ടെ എന്നും കൂടത്തായി കൊലപാതക കേസിലെ പതി ജോളി. മാധ്യമങ്ങളോട്. കൂടത്തായ് കേസില്‍ റിമാന്റില്‍ കഴിയുന്ന ജോളി കേസ് സംബന്ധിച്ച് ഇതുവരെ മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചിരുന്നില്ല.
കൂടത്തായി കൊലപാതക പരമ്പരയില്‍ നാല് പ്രതികളാണ് ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല.
കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.