information

അറിയിപ്പുകള്‍

നോര്‍ക്ക പുനരധിവാസ പദ്ധതി:ഈടില്ലാതെ പത്തു ലക്ഷം രൂപ വരെയൂക്കോ ബാങ്ക് വായ്പ നല്‍കും

പ്രവാസി പുനരധിവാസത്തിനായുള്ള നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സ് പദ്ധതിയിന്‍ കീഴില്‍ നോര്‍ക്ക റൂട്ട്സ് പ്രമുഖ ദേശസാല്‍കൃത ബാങ്കായ യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. നോര്‍ക്ക റൂട്ട്സ് ആസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷണന്‍ നമ്പൂതിരിയും, യൂക്കോ ബാങ്ക് ചീഫ് മാനേജര്‍ പി. വിജയ് അവിനാഷ് എന്നിവര്‍ ധാരാണാപത്രം കൈമാറി.


നിലവില്‍ പദ്ധതിയിന്‍ കീഴില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, കേരള സംസ്ഥാന പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം(മലപ്പുറം), ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ധനകാര്യ സ്ഥാപനങ്ങളുമായും ധാരാണാ പത്രം ഒപ്പ് വച്ചിട്ടുണ്ട്.  
യൂക്കോ ബാങ്കിന്  നിലവില്‍ സംസ്ഥാനത്തുടനീളം 50 ഓളവും ടെഹറാന്‍, സിംഗപൂര്‍, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും ശാഖകള്‍ ഉണ്ട്. യൂക്കോ ബാങ്കുമായി ധാരാണാപത്രം ഒപ്പ് വച്ചതിലൂടെ ഈ പദ്ധതിയിന്‍കീഴില്‍ 15 ധനകാര്യ സ്ഥാപനങ്ങളിലെ  4600 ഓളം ശാഖകളിലൂടെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കാന്‍ യൂക്കോ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.  30 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് 15% വരെ മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് 3% പലിശ സബ്സിഡിയും നല്‍കുന്നുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം (2019-20)  ഈ പദ്ധതിയിന്‍ കീഴില്‍ ഇതുവരെ 800 ഓളം  പേര്‍ ഗുണഭോക്താക്കളായിട്ടുണ്ട്.

ക്ലര്‍ക്ക് കരട് പട്ടികയില്‍ ആക്ഷേപം സമര്‍പ്പിക്കാം

പഞ്ചായത്ത് വകുപ്പില്‍  2014 ജനുവരി ഒന്ന് മുതല്‍ 2018 ഡിസംബര്‍ 31 വരെ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം ലഭിച്ച ജീവനക്കാരുടെ സംസ്ഥാനതല സീനിയോറിറ്റി പട്ടികയുടെ കരട് എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലേയും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപം ഉളളവര്‍ക്ക് ജനുവരി 15 നകം ഉചിതമാര്‍ഗ്ഗേന പഞ്ചായത്ത് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാം. പട്ടിക തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ംംം.ഹഴെ.സലൃമഹമ.ഴീ്.ശി വെബ്സൈറ്റിലും ലഭ്യമാണ്.

ഗതാഗത നിയന്ത്രണം

ദേശീയപാത 66 ല്‍ കോഴിക്കോട് നടക്കാവ് ചക്കോരത്തുകുളം ഭാഗത്ത് കള്‍വര്‍ട്ടിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 12 മുതല്‍ കൊയിലാണ്ടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുളാടിക്കുന്ന്-മലാപ്പറമ്പ്- എരഞ്ഞിപ്പാലം ഭാഗത്തുകൂടി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) ലെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 25 ന് രാവിലെ 11 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2359352.

ക്വട്ടേഷന്‍/ലേല നോട്ടീസ്

വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിവുളള സ്റ്റാളുകള്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിന് 11  മാസക്കാലത്തേക്ക് ലൈസന്‍സിന് അനുമതി നല്‍കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി  ജനുവരി 21 രാവിലെ 11 മണി. വിശദ വിവരങ്ങള്‍ക്ക്  – 0495 2376514.

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക്അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ 2019 ലെ മാധ്യമ അവാര്‍ഡുകള്‍ക്കുളള എന്‍ട്രി ജനുവരി 31 വരെ സമര്‍പ്പിക്കാം.  2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.
ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുളള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുളള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുളള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്.
റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.  ഫോട്ടോഗ്രഫി അവാര്‍ഡിനുളള എന്‍ട്രികള്‍ നാല് ഒറിജിനല്‍ ഫോട്ടോ തന്നെ അയയ്ക്കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം.  എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം 2020 ജനുവരി 31 ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.  കവറിനുപുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫോട്ടോകള്‍     10 X 8 വലുപ്പത്തില്‍ പ്രിന്റുകള്‍ തന്നെ നല്‍കണം.
2019 – ലെ ദൃശ്യമാധ്യമപ്രവര്‍ത്തകനുളള അവാര്‍ഡിന് പ്രേക്ഷകര്‍ക്കും  പേര് നിര്‍ദ്ദേശിക്കാവുന്നതാണ്.  ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാര്‍ശ ചെയ്യുന്നത് എന്നു രേഖപ്പെടുത്തേണ്ടതുണ്ട്. പ്രേക്ഷകര്‍ക്ക് അക്കാദമിയുടെ വിലാസത്തിലോ keralamediaacademy.gov @gmail.com  എന്ന ഇ-മെയിലിലോ ശുപാര്‍ശ അയയ്ക്കാം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!