അമേരിക്കയിലെ ചിക്കാഗോയില്‍ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
എട്ട് പേരും അവരവരുടെ വീടുകളില്‍ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടില്‍ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച രണ്ട് വീടുകളില്‍ നിന്നുമായി കണ്ടെത്തി. പ്രതി ആയുധധാരിയാണെന്നും ജാഗ്രത സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം.