information

അറിയിപ്പുകള്‍

മഞ്ഞപ്പിത്തത്തിനെതിരെ  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി –  ഡി.എം.ഒ

നരിപ്പറ്റ പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.  റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്തകേസുകളില്‍ ഭൂരിഭാഗവും വിവാഹങ്ങളിലും, സല്‍ക്കാരങ്ങളിലും ആഘോഷചടങ്ങുകളിലും പങ്കെടുത്ത് പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചവര്‍ക്കാണ്.  മഞ്ഞപ്പിത്തരോഗം പിടിപ്പെട്ട ആളുകളുടെ രോഗം പൂര്‍ണമായി മാറാതെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുത്ത് ആഹാരസാധനങ്ങള്‍ വിളമ്പുകയും തയ്യാറാക്കുകയും ചെയ്തവരില്‍ നിന്നാണ്  രോഗം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നിട്ടുള്ളത്.  രോഗം പൂര്‍ണമായും ഭേദമാകാതെ ചടങ്ങുകളില്‍ പങ്കെടുത്ത് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, വയറുവേദന, ഓക്കാനം,  ഛര്‍ദ്ദി, വിശപ്പില്ലായ്മ,  വയറിളക്കം, മൂത്രത്തിന് നിറവ്യത്യാസം, കണ്ണിന് മഞ്ഞനിറം, എന്നിവയാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക. വിവാഹം, സല്‍ക്കാരം, ആഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ഐസും, വെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക, പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കുക,   രോഗം ബാധിച്ചവരും ഭേദമായവരും  ആഹാര പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അസുഖങ്ങളില്ല എന്ന് ഉറപ്പ് വരുത്തുക, മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, വ്യക്തി ശുചിത്വം, പരിസരശുചിത്വം, ആഹാരശുചിത്വം പാലിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താതിരിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക, കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുക എന്നിവയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്രദേശങ്ങളിലെ വീടുകളും ആരോഗ്യസ്ഥാപനങ്ങളും നാദുപുരം നിയോജകമണ്ഡലം എം.എല്‍.എ ഇ.കെ വിജയനും,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി യും ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും സന്ദര്‍ശിച്ചു.  പ്രദേശത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും ഇനിയും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.  കൂടാതെ രോഗികളെ അഡ്മിറ്റ് ചെയ്ത നാദാപുരം താലൂക്ക് ആശുപത്രിയും സംഘം സന്ദര്‍ശിച്ചു.

വീഡിയോ കോള്‍ വഴി പരാതി  പരിഹാരം

മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പ് റെക്കോര്‍ഡ് ഓപീസില്‍ ഐ.എം.ഓ ആപ്പ്/വാട്സ്ആപ് മുഖാന്തിരം മൊബൈല്‍ നമ്പര്‍ (8050373551) വഴി വിഡീയോ കാളിംഗ് പ്രവൃത്തി ദിവസങ്ങളില്‍ 12 മണി മുതല്‍ രണ്ട് മണി വരെ ആരംഭിച്ചു. മേല്‍ സേനാ വിഭാഗത്തില്‍ നിന്ന് വിരമിച്ച വിമുക്ത ഭട•ാര്‍ക്കോ ആശ്രിതര്‍ക്കോ പെന്‍ഷന്‍ സംബന്ധമോ, റെക്കോര്‍ഡ് ഓഫീസുകളുമായി ബന്ധപ്പെട്ടതോ, മറ്റു പരാതികളോ ഇതുവഴി പരിഹാരം കാണാവുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2771881.

കൂടിക്കാഴ്ച് 15 ന്

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കോഴിക്കോട്ട്  മേഖലാ ഓഫീസിലേക്ക് ലോണ്‍/റിക്കവറി ജോലി ചെയ്യുന്നതിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡിഗ്രി പാസ്സായ 35 വയസ്സിന് താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 15 ന് കൂടിക്കാഴ്ച നടത്തുന്നു. രാവിലെ 10.30 ന് കോഴിക്കോട് എരഞ്ഞിപ്പാലത്തുളള കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മേഖലാ ഓഫീസില്‍ (രണ്ടാം നില, നിര്‍മ്മല്‍ ആര്‍ക്കേഡ്, ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം, ബൈപാസ് റോഡ് എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട്) കൂടിക്കാഴ്ച്.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 0495 2766454.

അപേക്ഷ ക്ഷണിച്ചു

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 657 രൂപ ദിവസ വേതനത്തില്‍ ടെക്നിഷ്യന്‍ – ബോയിലര്‍ ഓപ്പറേറ്റര്‍ക്കുവേണ്ടി   ഓപ്പണ്‍ വിഭാഗത്തിനും എസ്.സി വിഭാഗത്തിനും സംവരണം ചെയ്ത ഓരോ  താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.    പ്രായം : 2017 ജനുവരി ഒന്നിന്  18 വയസ്സിനും  41 നും ഇടയില്‍  (നിയമാനുസൃത വയസ്സിളവ് ബാധകം)    യോഗ്യത : എസ്എസ്എല്‍സിയും ഫിറ്റര്‍ ട്രേഡിലെ രണ്ടാം ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റും.     സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.                                    നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 15 നകം അതത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് കോഴിക്കോട് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍  അറിയിച്ചു. ഫോണ്‍ 0495 2370179.

വിളപരിപാലന കേന്ദ്രം ആരംഭിച്ചു

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ വിളപരിപാലന കേന്ദ്രം ആരംഭിച്ചു. വിളകളെ ബാധിക്കുന്ന കീടങ്ങളെ നിരീക്ഷണത്തിലൂടെ കണ്ടെത്തി അവയെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുകയും കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് വിളപരിപാലന കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. വടകര എം.എല്‍.എ സി.കെ.നാണു കേന്ദ്രം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സിന്ധു.വി.കെ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍ അധ്യക്ഷം വഹിച്ചു. ”ജീവനി  നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം” പച്ചക്കറി തൈകള്‍ ജില്ലാ പഞ്ചായത്ത് അംഗം.എ.ടി.ശ്രീധരന്‍ അവര്‍കള്‍ക്ക് നല്‍കി കൊണ്ട് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷയായ ഉഷ ചാത്തങ്കണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെമ്പര്‍ അലി മനോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിളപരിപാലന പദ്ധതികളെ കുറിച്ചും ജീവനി പദ്ധതികളെ കുറിച്ചും വടകര എ.ഡി.എ  സുഷമ.കെ.പി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ്  നാരായണന്‍ നന്ദി പ്രകാശിപ്പിച്ചു.

ഫയര്‍ ആന്‍ഡ് സെഫ്റ്റി കോഴ്സിന് അപേക്ഷിക്കാം  

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സെഫ്റ്റി (ആറ് മാസം) കോഴ്‌സിലേക്ക് ഞായറാഴ്ച ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു.  മിനിമം യോഗ്യത പത്താം ക്ലാസ്സ്. താത്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടണം.  വിശദ വിവരങ്ങള്‍ക്ക് 8301098705.

ഭൂമി ലേലം

കോഴിക്കോട് താലൂക്കില്‍ താഴേക്കോട് വില്ലേജില്‍ താഴേക്കോട് ദേശത്ത് റി.സ. 16 ല്‍ പ്പെട്ട 04 സെന്റ് സ്ഥലം 2020 ഫെബ്രുവരി 25 ന് രാവിലെ 11.30 ന് താഴേക്കോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

സീറ്റ്  ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ ഡിഡിയുജികെവൈ – സാഗര്‍മാല പദ്ധതി പ്രകാരം ജന്‍ശിക്ഷണ്‍ സംസ്ഥാന്‍ മലപ്പുറം, കോഴിക്കോട് ജില്ലയിലെ തീരദേശ മേഖലയില്‍ സ്ഥിരതാമസക്കാരായ യുവതിയുവാക്കള്‍ക്കായി നടത്തുന്ന മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്മന്റ് കോഴ്സില്‍  10  സീറ്റുകള്‍ ഒഴിവുണ്ട്.യോഗ്യത എസ്എസ്എല്‍സി. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  ജനുവരി  13 നകം ഫോണില്‍ ബന്ധപെടണം. . ഫോണ്‍ 9746938700, 9020643160.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!