രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി അഞ്ച് ജഡ്ജിമാർക്ക് ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷൺ,എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.
വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം പേർക്കാണ് അയോധ്യയിലേക്ക് ക്ഷണം നൽകിയത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്.
ചഅതെ സമയം, ചടങ്ങ് നടക്കുന്ന ജനുവരി 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും.ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്രസ്ഥാപനങ്ങളും ഓഫിസുകളും ഉച്ചയ്ക്ക് 2.30 വരെ അടച്ചിടണമെന്ന് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തിൽ 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള കർമങ്ങൾ ഏഴുദിവസങ്ങൾക്കു മുന്പുതന്നെ ആരംഭിച്ചിരുന്നു.