ടെഹ്റാന്: ഇറാനിലെ ഇരട്ട സ്ഫോടനത്തിനു പിന്നില്‍ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങള്‍ തള്ളി അമേരിക്ക. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നല്കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കുമെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും അറിയിച്ചു.
ആക്രമണത്തില്‍ മരണസംഖ്യ 103 ആയി. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ റഷ്യ, ഇറാഖ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു.
ഖാസിം സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 മീറ്റര്‍ മാത്രം അകലെയാണ് ആദ്യ സ്ഫോടനമുണ്ടായത്. ശവകുടീരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു രണ്ടാം സ്ഫോടനം.

