ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ 20,674 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 8200 പേര് കുട്ടികളാണ്. 54,536 പേര്‍ക്ക് പരിക്കേല്‍ക്കുകയും 7000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 8663 പേര് കുട്ടികളാണ്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 303 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 3450 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ഒക്ടോബര്‍ ഏഴ് മുതല്‍ ഡിസംബര്‍ 26 വരെയുള്ള കണക്കാണിത്.