റഫ: ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ ജസീറ ക്യാമറാമാന് സമീര്‍ അബുദാഖ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ലേഖകന്‍ വെയ്ല് ദഹ്ദൂഹിനും പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ രക്തം വാര്‍ന്നു കിടന്നു. പരിക്കേറ്റു കിടന്ന ക്യാമറാമാനെ ശുശ്രൂഷിക്കുന്നതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും ആരോപണമുണ്ട്. ഒക്ടോബര്‍ 7ന് ശേഷം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 57-ാമത്തെ പലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകനാണ് സമീര്‍ അബുദാഖ.