Trending

സർക്കാർ അനുമതിയിലാതെ രണ്ടാം വിവാഹം പാടില്ല; ഉത്തരവുമായി അസ്സം

സർക്കാർ അനുമതിയില്ലാതെ ജീവനക്കാർക്ക് രണ്ടാം വിവാഹം പാടില്ലെന്ന ഉത്തരവുമായി അസ്സാം സർക്കാർ. വ്യക്തിനിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാർക്ക് അവരുടെ ആദ്യഭാര്യ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ രണ്ടാം വിവാഹം കഴിക്കാൻ സർക്കാരിന്‍റെ അനുമതി ആവശ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ചില സമുദായങ്ങള്‍ രണ്ടാം വിവാഹത്തിന് അനുവദിക്കുന്നുണ്ട്, എന്നാൽ സർക്കാർ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജീവനക്കാരുടെ മരണശേഷം ഭർത്താവിന്റെ പെൻഷനുവേണ്ടി ഭാര്യമാർ വഴക്കിടുന്ന സംഭവങ്ങൾ നിരവധിയാണ്. ആദ്യഭാര്യ ജീവിച്ചിരിക്കെ സർക്കാർ ജീവനക്കാർ വീണ്ടും വിവാഹം കഴിക്കണമെങ്കിൽ സർക്കാർ അനുമതി തേടണമെന്ന നിയമം വർഷങ്ങളായി നിലവിലുണ്ട്. അത് കർശനമായി നടപ്പാക്കുകയാണെന്നും ഹിമന്ത പറഞ്ഞു. ഒക്‌ടോബർ 20 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ജീവനക്കാർക്ക് അസ്സം സർക്കാർ നൽകുന്നത്.

സർക്കാർ ജീവനക്കാരനെ പോലെ തന്നെ വനിതാ ജീവനക്കാരിക്കും ഈ നിയമം ബാധകമാണ്. ആദ്യ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ സർക്കാരിന്റെ അനുമതിയില്ലാതെ വീണ്ടും വിവാഹം കഴിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കണമെന്ന് അസ്സം സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഈ വർഷം ആദ്യം ശർമ്മ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!