News

പഴകും തോറും വീര്യം കൂടുന്നു; ഈജിപ്തിൽ 5000 വർഷം പഴക്കമുള്ള വൈൻ കണ്ടെത്തി

പഴക്കം ചെന്ന വൈനുകൾ വൈൻപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തികച്ചും യാദൃച്ഛികമായി 5000 വർഷം പഴക്കമുള്ള വൈൻ കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ​ഗവേഷകർ. ഒരു ഈജിപ്ഷ്യൻ രാജ്ഞിയുടെ ശവകുടീരത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ​ഗവേഷകർ ഈ വൈൻ കണ്ടെത്തുന്നത്. മരണാനന്തര യാത്രയിൽ രാജ്ഞിക്ക് കുടിക്കാൻ എന്ന ഉദ്ദേശത്തോടെയാവണം വൈൻ ശവകുടീരത്തിൽ വച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.ഏകദേശം ബിസി 3,000 -മുതലാണ്, മെറേറ്റ്-നീത്ത് രാജ്ഞി അബിഡോസിൽ അന്ത്യവിശ്രമം കൊള്ളുന്നത്. അവിടെ ഈജിപ്തിലെ ഈ ശ്മശാനസ്ഥലത്ത് സ്വന്തമായി ശവകുടീരമുള്ള ഏക സ്ത്രീ എന്ന ബഹുമതിയും ഈ രാജ്ഞിക്ക് മാത്രമുള്ളതാണ്. ആ കാലഘട്ടത്തിലെ ഏറ്റവും ശക്തയായ സ്ത്രീയായിരുന്നു അവർ എന്നും ഈജിപ്തിലെ ആദ്യത്തെ വനിതാ ഫറവോൻ പോലും ആയിരിക്കാമെന്നുമാണ് ഗവേഷകർ പറയുന്നത്.അവരുടെ ശവകുടീരം പരിശോധിക്കെ നിരവധി കരകൗശല വസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തി. അതിൽ പെടുന്നതാണ് ഈ വൈൻ ജാറുകളും. ഏതാണ്ട് 5000 വർഷങ്ങൾക്ക് മുമ്പാണ് ഇത് ശവകുടീരത്തിൽ വച്ചത് എന്നാണ് ​ഗവേഷകരുടെ അനുമാനം. ഈ വൈൻ ജാറുകളടക്കം ഇവിടെ നിന്നും കണ്ടെത്തിയ വസ്തുക്കളെല്ലാം അവയുടെ ചരിത്രപ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ആർക്കിയോളജിസ്റ്റായ പ്രൊഫസ്സർ ക്രിസ്റ്റീന കോലർ പറഞ്ഞു.ഏതായാലും ​ഗവേഷണത്തിലൂടെ അന്നത്തെ കാലത്തെ കുറിച്ചും രാജ്ഞിയെ കുറിച്ചും കൂടുതൽ അറിവുകൾ ലഭിക്കുമെന്നും ​ഗവേഷകർ പ്രതീക്ഷിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!