കുന്ദമംഗലം ഹെവൻസ് പ്രീ സ്കൂളിൽ ഗ്രാൻഡ് പാരൻസ് ഡേയും സീഡിംഗ് ഡേയും ആഘോഷിച്ചു. എം. സി.ഇ .ടി. ട്രഷറർ എം. കെ. സുബൈർ പാരന്റിങ് ക്ലാസ് നടത്തി. വിദ്യാർഥികൾ ഗ്രാൻഡ് പാരൻസിന് ആശംസ കാർഡുകളും സമ്മാനങ്ങളും കൈമാറി സന്തോഷം പങ്കിട്ടു. തുടർന്ന് സീഡ്ലിംഗ് ഡേയുടെ ഭാഗമായി വിദ്യാർത്ഥികൾ ഗ്രോബാഗുകളിൽ വിത്തുകൾ നട്ടു. പരിപാടിയിൽ ഹെവൻ പ്രീ സ്കൂൾ മാനേജർ എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. എം.സി. ഇ. ടി. മെമ്പർ അബ്ദുൽ ഹമീദ് കെ.കെ. ,അബൂബക്കർ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു . സ്കൈ ടു വിദ്യാർഥി ഹാനി ഇഹ്സാൻ ഖിറാഅത്ത് നടത്തി .ഹെവൻസ് പ്രിൻസിപ്പൽ ജസീന മുനീർ സ്വാഗതവും ഹെവൻസ് മെന്റർ റസീന കെ.പി. നന്ദിയും പറഞ്ഞു.