ഒഡീഷയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഇടി മിന്നലിൽ പത്ത് മരണം . മൂന്ന് പേർക്ക് ഗുരുതര പരിക്ക്.
ഖുർദ ജില്ലയിൽ നാല് പേരും ബൊലാംഗിർ ജില്ലയിൽ രണ്ടുപേരും ഇടിമിന്നലേറ്റ് മരിച്ചു. അംഗുൽ, ബൗധ്, ജഗത്സിംഗ്പൂർ, ധെങ്കനാൽ എന്നീ ജില്ലകളിൽ നിന്ന് ഒരാൾ വീതവും മരിച്ചതായി ഒഡീഷ സ്‌പെഷല്‍ റിലീഫ് കമ്മീഷണര്‍ അറിയിച്ചു.
ഖുർദയിൽ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഭുവനേശ്വർ, കട്ടക്ക് എന്നിവയുൾപ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അടുത്ത നാല് ദിവസത്തേക്ക് സമാനമായ അവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.