Announcements News

അറിയിപ്പുകൾ

എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം

എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത: എസ് എസ് എൽ സി പാസ്സ്. വേതനം: 10000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9496386933

അപേക്ഷ ക്ഷണിച്ചു

സ്ത്രീ ശാക്തീകരണം, സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുളള മിഷൻ ശക്തി പദ്ധതി നടപ്പിലാക്കുന്നതിന് കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന ഓഫീസിനു കീഴിൽ ജില്ലാ ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിലേക്ക് ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 15, വൈകുന്നേരം അഞ്ച് മണി. യോഗ്യത: സോഷ്യൽവർക്ക് അല്ലെങ്കിൽ മറ്റ് സാമൂഹ്യ വിഷയങ്ങളിൽ ബിരുദം. ബിരുദാനന്തര ബിരുദം അഭികാമ്യം. ജെൻഡർ വിഷയങ്ങളിൽ സർക്കാർ / സർക്കാരിതര സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിഫലം : 27500 രൂപ. അപേക്ഷ അയക്കേണ്ട വിലാസം: ജില്ലാ വനിത ശിശു വികസന ഓഫീസർ, രണ്ടാം നില, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, പിൻ-673020. കൂടുതൽ വിവരങ്ങൾക്ക് :0495-2370750, dwcdokkd@gmail.com

ഓണാഘോഷം; പെയിന്റിംഗ് ക്യാമ്പ് ആഗസ്റ്റ് 27 ന്

സംസ്ഥാന വിനോദസഞ്ചാര വകുപ്പും, ജില്ലാ ഭരണകൂടവും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 27 ന് മാനാഞ്ചിറ സ്‌ക്വയറിൽ പെയിന്റിംഗ് ക്യാമ്പ് നടത്തും.
[8/26, 3:21 PM] Soumya Bijuprd Clt: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്

പി എസ് സി അറിയിപ്പ്

ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) II എൻ സി എ ഒ ബി സി (കാറ്റഗറി നമ്പർ. 622/2022) തസ്തികയ്ക്ക് 30.12.2022 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ശുദ്ധമായ പാലുൽപാദന പരിശീലന പരിപാടി

ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ നാല്, അഞ്ച് തിയ്യതികളിലായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് ശുദ്ധമായ പാലുൽപാദനം എന്ന വിഷയത്തിൽ പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20രൂപ. അധാർ കാർഡിന്റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകർപ്പുകൾ പരിശീലന സമയത്ത് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കുന്നതാണ്. പരിശീലനത്തിന് താത്പര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.

തീറ്റപ്പുൽ കൃഷി പരിശീലനം

ബേപ്പൂർ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ക്ഷീരപരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ ഏഴ്, എട്ട് തിയ്യതികളിലായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകർഷകർക്ക് തീറ്റപ്പുൽ കൃഷിയിൽ പരിശീലന പരിപാടി നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 20 രൂപ. ആധാർ കാർഡിന്റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകർപ്പുകൾ പരിശീലന സമയത്ത് ഹാജരാക്കുന്നവർക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കുന്നതാണ്. പരിശീലനത്തിന് താത്പര്യമുള്ളവർ സെപ്റ്റംബർ വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി 0495-2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.

ഓണാഘോഷം: കായിക മത്സരങ്ങൾക്ക് നാളെ തുടക്കമാവും

വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാ​ഗമായുള്ള കായിക മത്സരങ്ങൾക്ക് നാളെ (ആ​ഗസ്റ്റ് 27-ന്) തുടക്കമാവും. മാനാഞ്ചിറയിൽ നാളെ വെെകുന്നേരം 4 മണിക്ക് നടക്കുന്ന കമ്പവലി മത്സരം തുറമുഖം മ്യൂസിയം പുരാവസ്തു പുരാ​രേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് കോഴിക്കോട് ബീച്ചിൽ 2023 മൊറീഷ്യസ് രാജേന്ദ്ര കൈറ്റ് ഫെസ്റ്റിവലിൽ മികച്ച പട്ടം രൂപകല്പനക്ക് ഒന്നാം സ്ഥാനം ലഭിച്ച പിങ്ക് കാറ്റ് 26 അടി നീളവും 6 അടി വീതിയുമുള്ള പട്ടം ഒരുക്കും. പൊതു ജനങ്ങൾക്ക് ഭീമൻ പട്ടം പറത്താനുള്ള പരിശീലനം നൽകുകയും ചെയ്യും.

കേന്ദ്രസംവരണ സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു

തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നിവിടങ്ങളിലെ എം.ഡി (യുനാനി) കോഴ്‌സിലേക്കും നിലവിൽ പി.ജി കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇ-മെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സെപ്റ്റംബർ 1 ന് വൈകിട്ട് 4 നകം ലഭിക്കണം. ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.ayurveda.kerala.gov.in. Email:director.ame@kerala.gov.in

ബി.ടെക് (ലാറ്ററൽ എൻട്രി): രണ്ടാം ഘട്ട അലോട്ട്‌മെന്റ് 28നു പ്രസിദ്ധീകരിക്കും

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സ് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ 28നു പ്രസിദ്ധീകരിക്കും.

അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ചശേഷം വെബ്‌സൈറ്റിൽ നിന്ന് പ്രിന്റ് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 4 നകം കോളേജിൽ ചേരണം. കോളേജിലെ പ്രവേശനത്തീയതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അതതു കോളേജുകളിൽ ബന്ധപ്പെടണം.

ഓൺലൈനായോ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കിയോ ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

പാർട്ട് ടൈം സ്വീപ്പർ

പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ പാർട്ട് ടൈം സ്വീപ്പറുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എട്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. താത്പര്യമുള്ളവർ സെപ്റ്റംബർ 4ന് രാവിലെ 10ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04862 232 246 / 297 617, 8547005084.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!