Entertainment News

യോ​ഗിയുടെ കാൽ തൊട്ടുവണങ്ങി;വിവാദത്തിൽ മറുപടി പറഞ്ഞ് രജനികാന്ത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ രജനികാന്ത്.പ്രായമല്ല തന്റെ മാനദണ്ഡമെന്നും സംന്യാസിമാരെ കണ്ടാല്‍ താന്‍ വണങ്ങുമെന്നും രജനികാന്ത് പറഞ്ഞു.യോഗിയോ സംന്യാസിയോ ആകട്ടെ. എന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും അവരുടെ കാലില്‍ തൊടുന്ന സ്വഭാവം എനിക്കുണ്ട്- മാധ്യമപ്രവര്‍ത്തകരോട് രജനികാന്ത് പറഞ്ഞു.ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുമെന്നും യോഗിക്കൊപ്പം ജയിലര്‍ കാണുമെന്നും രജിനികാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയുള്ള വിമര്‍ശനം കെട്ടടങ്ങുന്നതിനും മുന്‍പാണ് കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പുറത്തുവന്നത്.കാലില്‍ തൊട്ട് വന്ദിച്ച നടന്‍ രജിനികാന്തിനെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അറിയാത്തത് കൊണ്ടാണോ രജനി യോഗിയെ വണങ്ങിയതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പ്രായംകൊണ്ട് യോഗിയെക്കാള്‍ മുതിര്‍ന്ന രജനി അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്നതാണ് മറ്റൊരു വാദം അതേ സമയം താരത്തെ അനുകൂലിച്ചും ഒട്ടവവധിപേര്‍ രംഗത്തെത്തി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!