വാക്ക് ഇൻ ഇന്റർവ്യൂ
വെസ്റ്റ്ഹിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് വിസിറ്റിങ് ഫാക്കൽറ്റിയെയും യോഗ പരിശീലകനെയും തെരഞ്ഞെടുക്കുന്നതിനായി ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. യോഗ പരിശീലകർക്ക് യോഗയിൽ ഡിപ്ലോമയുണ്ടെങ്കിൽ മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2385861
കെൽട്രോണിൽ ജേണലിസം കോഴ്സ്
കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-’24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം ലഭിക്കുക. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷകൾ ആഗസ്റ്റ് 26-നകം കോഴിക്കോട് കെൽട്രോൺ നോളജ് സെൻറ്ററിൽ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും ബന്ധപ്പെടുക: 954495 8182.
തിയ്യതി നീട്ടി
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 25 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. കോഴ്സുകൾ ഓൺലൈനായോ, ഓഫ്‌ലൈനായോ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2223243, 2963244
[8/21, 4:09 PM] Soumya Bijuprd Clt: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്
കൂടിക്കാഴ്ച നടത്തുന്നു
ഗവ. മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിക്കു കീഴിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: എം ഫിൽ /ക്ലിനിക്കൽ സൈക്കോളജിയിൽ പി ജി ഡി സി പിയും ആർ സി ഐ രജിസ്‌ട്രേഷനും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2370494 , dmohkozhikode@gmail.com
എച്ച് ആർ മാനേജർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ മാനേജർ (എച്ച് ആർ ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് (ശമ്പളം 68700 -110400 രൂപ) നിലവിലുണ്ട്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം ബി എ (പേഴ്‌സണേൽ /എച്ച് ആർ ), എം എസ് ഡബ്ല്യൂ, നിയമ ബിരുദവും. നിശ്ചിത യോഗ്യതയുള്ള 18 -45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2312944
ഫിനാന്‍സ് മാനേജർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ മാനേജർ (ഫിനാന്‍സ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് (ശമ്പളം 42500 -87000 രൂപ) നിലവിലുണ്ട്. യോഗ്യത : ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം, സി എ /ഐ സി ഡബ്ല്യൂ എയും സർക്കാർ/അർധ സർക്കാർ/സ്വകാര്യ സ്ഥാപനത്തിൽ ഫിനാന്‍സ്, അക്കൗണ്ട് മേഖലയിൽ 3 വര്‍ഷത്തിൽ കുറയാത്ത തൊഴിൽ പരിചയം. താത്പര്യമുള്ള 18 -45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫിസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2312944
സൗജന്യ തയ്യൽ പരിശീലനം
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ (ആർഎസ്‌ഇറ്റിഐ) ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന് (30 ദിവസം) അപേക്ഷ ക്ഷണിച്ചു. 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ആഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക് : 9447276470, 0495 2432470
ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സ്
ഗവ. വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആരംഭിക്കുന്ന ബ്യൂട്ടി തെറാപ്പിസ്റ്റ് (സ്കിൻ ആൻഡ് കെയർ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് എസ് എസ് എൽ സിയോ ഉയർന്നതോ ആയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9539853888
കെമിസ്ട്രി ലക്ചറർ ഒഴിവ്
വെസ്റ്റ്ഹിൽ ഗവ.പോളിടെക്നിക്ക് കോളേജിൽ ജനറൽ ഡിപ്പാർട്മെന്റിൽ കെമിസ്ട്രി ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു യോഗ്യത: എം എസ് സി കെമിസ്ട്രി. നെറ്റ് അഭിലഷണീയ യോഗ്യത ആയിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23ന് രാവിലെ 10.30ന് കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വനിതാ സംരംഭകരുടെ വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങളുമായി മെഗാ മേള ‘എസ്‌കലേറ’
വ്യത്യസ്ത സംരംഭകരുടെ വൈവിധ്യം നിറഞ്ഞ ഉല്‍പ്പന്നങ്ങളുമായി കേരള വനിതാ വികസന കോര്‍പ്പറേഷന്‍ ബീച്ചില്‍ ഒരുക്കിയ എസ്‌കലേറ മെഗാ പ്രദര്‍ശന വിപണന മേള ശ്രദ്ധേയമാകുന്നു. വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, പായസം, അരിപ്പൊടി, വിവിധ കറി പൊടികള്‍, ബേക്കറി ഇനങ്ങള്‍, റെഡിമെയ്ഡ്, ഖാദി-കൈത്തറി തുണിത്തരങ്ങള്‍, ചുരിദാറുകള്‍, ബെഡ്ഷീറ്റുകള്‍, തോര്‍ത്ത് മുണ്ടുകള്‍,ചെരുപ്പുകള്‍, സാരികള്‍, സുഗന്ധദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍, അമ്പും വില്ലും, മാലകള്‍, വളകള്‍, കളിമണ്‍ ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ തേന്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ഹോംമെയ്ഡ് സോപ്പുകള്‍, അലക്ക് പൊടികള്‍, മറയൂര്‍ ശര്‍ക്കര, തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളും സംരംഭം തുടങ്ങാന്‍ ആവശ്യമായ വിവരങ്ങളും മറ്റും അറിയാന്‍ സാധിക്കുന്ന സ്റ്റാളുകളും ഉള്‍പ്പെട്ടതാണ് പ്രദര്‍ശന മേള.
കോഴിക്കോട് ബീച്ചില്‍ ശീതികരിച്ച സംവിധാനമുള്ള വിശാലമായ പന്തലിലാണ് ഇരുനൂറോളം വനിതാ സംരംഭകരെ അണിനിരത്തി വനിത വികസന കോര്‍പ്പറേഷന്‍ ‘എസ്‌കലേറ’ സംഘടിപ്പിച്ചിരിക്കുന്നത്. വനിതാ വികസന കോര്‍പ്പറേഷന്റെ മാത്രം പിന്തുണയോടെ 113 സംരംഭങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നും 12 സംരംഭങ്ങളുണ്ട്. കൂടാതെ കുടുംബശ്രീയുടെ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ, കനറാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ സ്ഥാപനങ്ങളും മേളയില്‍ പങ്കാളികളാണ്. രുചി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫുഡ് കോര്‍ട്ടും മേളയുടെ ആകര്‍ഷണമാണ്.
വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകള്‍ക്ക് വേണ്ടി ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന പ്രൊജക്റ്റ് കണ്‍സള്‍ട്ടന്‍സി പദ്ധതിയുടെ തുടക്കമായിട്ടാണ് സംസ്ഥാനത്ത് ആദ്യമായി മേള സംഘടിപ്പിച്ചത്. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് അതിന്റെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങാവുകയുമാണ് പ്രൊജക്ട് കണ്‍സള്‍ട്ടന്‍സി വഴി കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. പ്രദര്‍ശനത്തിന് പുറമെ മാലിന്യ സംസ്‌കരണ രംഗത്തെ തൊഴില്‍ സാധ്യതകള്‍, വനിതാ സംരംഭകത്വം, സ്ത്രീ സുരക്ഷയും ശാക്തീകരണവും, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ സെമിനാറുകളും നടക്കും. മേളയുടെ ഉദ്‌ഘാടനം ബീച്ചിലെ വേദിയിൽ ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. തുടർന്ന് മന്ത്രമാരായ വീണാ ജോർജ്, എ.കെ ശശീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവർ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു.
മേളയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ആഗസ്റ്റ് 22 ന് പ്രമുഖ ഗായിക ഇംതിയാസ് ബീഗത്തിന്റെ നേതൃത്വത്തില്‍ ആറ് മണി മുതൽ മെഹ്ഫില്‍ അരങ്ങേറും. ആഗസ്റ്റ് 23 ന് വൈകിട്ട് ആറു മുതൽ ഗോത്ര കലാസംഘം അവതരിപ്പിക്കുന്ന തുടിതാളം കലാ അരങ്ങും അവതരിപ്പിക്കും. 24 ന് വൈകിട്ട് ആറു മുതൽ ഫോക് ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളി, ചരടു കുത്തി കോല്‍ക്കളി എന്നിവയും 25 ന് വൈകിട്ട് ആറു മുതൽ കുടുംബശ്രീ റെസിഡന്‍ഷ്യല്‍ കലാമേളയുമുണ്ടാകും. സമാപന ദിവസമായ 26 ന് വൈകിട്ട് ആറര മുതൽ ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവ താരങ്ങള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഷോയും അരങ്ങേറും. പ്രദര്‍ശന മേള ആഗസ്റ്റ് 26ന് അവസാനിക്കും.
പേരാമ്പ്രയിൽ തൊഴിൽ മേള നാളെ
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ നാളെ (ആഗസ്റ്റ് 22) തൊഴിൽ മേള സംഘടിപ്പിക്കുന്നു.
സ്വകാര്യ മേഖലയിലെ മുപ്പതിൽപരം പ്രമുഖ ഉദ്യോഗദായകർ 1,000 ഓളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി നാളെ രാവിലെ 9 മണിക്ക് പേരാമ്പ്ര വിവി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പേര് മുൻകൂട്ടി ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാവുന്നതാണ് ( https://forms.gle/3fcEget2t7Hrtyge8). ജില്ലയിൽ നേരത്തെ കൊയിലാണ്ടിയിലും കോഴിക്കോടും മേമുണ്ടയിലും തൊഴിൽ മേളകൾ സംഘടിപ്പിച്ചിരുന്നു.