ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’ സിനിമയിലെ അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഇൻട്രൊ വിഡിയോ റിലീസ് ചെയ്തു. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ പുറത്തിറക്കിയത്. ഹറോൾഡ് ദാസ് എന്ന കഥാപാത്രമായി അര്‍ജുൻ എത്തുന്നു. റോളക്സിന്റെ കഥാപാത്രത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. അർജുനൊപ്പം മലയാളി താരം ബാബു ആന്റണിയും വിഡിയോയിൽ ഉൾപ്പെടുന്നു. ജൂലൈ മാസം സഞ്‍ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെയും ക്യാരട്കർ ഇൻട്രൊ വിഡിയോ റിലീസ് ചെയ്തിരുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ലിയോ’യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, മൻസൂര്‍ അലി ഖാൻ, സാൻഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെൻസില്‍ സ്‍മിത്ത്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ് തുടങ്ങിവരും വിജയ് നായകനായ ‘ലിയോ’യില്‍ വേഷമിടുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.