Trending

അറിയിപ്പുകൾ

പി.ജി. മെഡിക്കൽ പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023 ലെ പി.ജി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുകയും ഓൺലൈൻ പരീക്ഷ എഴുതുകയും ചെയ്ത വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

സ്‌പോൺസേഡ് ക്വാട്ടയിൽ എം.ടെക് പ്രവേശനം

പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമണിൽ എം.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, സിഗ്‌നൽ പ്രോസസിങ് ബാഞ്ചുകളിലെ സ്‌പോൺസേർഡ് സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുളളൂ. 1,000 രൂപ ഫീസടച്ച് www.lbt.ac.in, www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ 19നകം നൽകണം. വിശദ വിവരങ്ങൾക്ക്: 0471 – 2343395, 9895983656, 9995595456, 9497000337.

സദ്ഭാവനാദിന പ്രതിജ്ഞാ ചടങ്ങ് 19ന്

സദ്ഭാവനാദിനമായി ആചരിക്കുന്ന ആഗസ്റ്റ് 20 ഞായറാഴ്ച ആയതിനാൽ സെക്രട്ടേറിയറ്റിലെ സദ്ഭാവനാദിന പ്രതിജ്ഞാ ചടങ്ങ് ആഗസ്റ്റ് 19ന് രാവിലെ 11ന് ദർബാർ ഹാളിൽ നടക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു സദ്ഭാവനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന പരിപാടിയിൽ സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരും പങ്കെടുക്കും.

സദ്ഭാവനാദിന പ്രതിജ്ഞ;

സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിനും സൗഹാർദത്തിനും വേണ്ടി അർപ്പണ ബോധത്തോടെ പ്രവർത്തിക്കുമെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

ഒരിക്കലും അക്രമ മാർഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചർച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാർഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു

പമ്പാനദിയിലെ ആറന്മുള-ചെങ്ങന്നൂർ ഭാഗം ജലപാതയായി പ്രഖ്യാപിച്ചു. തിരുവിതാകൂർ പബ്ലിക് കനാൽ ആൻഡ് പബ്ലിക് ഓഫീസ് ആക്ട് 1096 പ്രകാരമുള്ള വിജ്ഞാപനം ഗവൺമെന്റ് പ്രസിദ്ധീകരിച്ചു. ഇതോടെ നിർദിഷ്ഠ പാതയിൽ ജലഗതാഗതത്തിനാവശ്യമായ നടപടികൾ ആരംഭിക്കാൻ കഴിയും.

സ്പോർട്സ് ക്വാട്ട പ്രവേശനം

തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ കേരള സ്പോർട്സ് കൗൺസിൽ 2023 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള യു.ജി, പി.ജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ 14ന് രാവിലെ 10.30ന് കോളജ് ഓഫീസിൽ നടക്കും. വിദ്യാർഥികൾ അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും കോപ്പിയും സഹിതം എത്തണം.

എൽ.എൽ.എം കോഴ്സിലേയ്ക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷ

സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളജുകളിലേയും 2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ സെപ്റ്റംബർ 10ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ കേന്ദ്രങ്ങളിൽ ഓൺലൈനായി നടക്കും. ഇതിനായി 16ന് വൈകീട്ട് 4 വരെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസുകൾ, വിജ്ഞാപനങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പുരാരേഖ വകുപ്പിൽ ഡയറക്ടർ ഡെപ്യൂട്ടേഷൻ ഒഴിവ്

        സംസ്ഥാന പുരാരേഖാവകുപ്പിന്റെ ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ്/സെക്കൻഡ് ക്ലാസോടെ ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം.

        നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നിന്നോ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഉള്ള ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആർക്കൈവൽ സ്റ്റഡീസ്, ഹിസ്റ്ററി/ആർക്കൈവ്സ് മേഖലയിൽ പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിന്റെ പുരാതന ലിപികളെക്കുറിച്ചുള്ള അറിവ്, ചരിത്രത്തിൽ പി.എച്ച്.ഡി എന്നിവ അഭിലഷണീയം. സെക്രട്ടറി, സാംസ്കാരിക കാര്യ വകുപ്പ്, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ 26നകം അപേക്ഷ നൽകണം.

ഫാർമസി കോഴ്സ്: താത്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    2023 ലെ ഫാർമസി കോഴ്സിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ വിവിധ കാറ്റഗറി / കമ്മ്യൂണിറ്റി സംവരണം / ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്ക്കാലിക ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.  നിശ്ചിത തീയതിക്കകം കാറ്റഗറി / കമ്മ്യൂണിറ്റി / നേറ്റിവിറ്റി / വരുമാനം / പ്രത്യേക സംവരണം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നൽകിയവരെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. പട്ടിക സംബന്ധിച്ച് സാധുവായ പരാതികൾ കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന 11ന് വൈകുന്നേരം 3നകം അറിയിക്കണം.  ഹെൽപ് ലൈൻ നമ്പർ: 0471 2525300.

ലോകായുക്ത സിറ്റിംഗ്

   കേരള ലോകായുക്ത 2023 ആഗസ്റ്റിൽ വിവിധ ജില്ലകളിൽ സിറ്റിംഗ് നടത്തും.  ആഗസ്റ്റ് 22ന് കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ സിംഗിൾ ബഞ്ചും, ആഗസ്റ്റ് 23ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെയും, ഉപലോകായുക്ത  ഹാറൂൺ അൽ റഷീദിന്റെയും ഡിവിഷൻ ബഞ്ചും സിറ്റിംഗ് നടത്തും.  ആഗസ്റ്റ് 24ന് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെയും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും നടത്തുന്ന ഡിവിഷൻ ബഞ്ചും, ആഗസ്റ്റ് 25ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന്റെ സിംഗിൾ ബഞ്ചും സിറ്റിംഗ് നടത്തും. ഈ ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികളും സ്വീകരിക്കും
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!