science

കാണാം ആകാശ വിസമയം; ഓഗസ്റ്റ് 12, 13 തീയതികളിൽ പെഴ്സീയിഡ്സ് ഉൽക്കാവർഷം

ഓഗസ്റ്റ് 12, 13 തീയതികളിൽ ആകാശ വിസ്മയം കാണാം.വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ വരുന്ന 12 ,13 തീയതികളിൽ ആകാശം നോക്കാം. നിലാവില്ലാത്ത ആകാശത്ത് കൂടുതൽ വ്യക്തതയോടെ ഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്. വർഷം തോറുമുള്ള പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ.

വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ. സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിക്കുന്നു. ഈ തീപ്പൊരികളാണ് രാത്രി സമയങ്ങളിൽ നാം കാണുന്നത്. ഭൂമിയിൽ എല്ലായിടത്തും ഉൽക്കവർഷം ദൃശ്യമാകുമെന്നാണ് വാന നിരീക്ഷകർ പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News science

ബർമുഡ ട്രയാംഗിളിന്റെ ചുരുളഴിയുന്നു; രഹസ്യങ്ങൾ പരിഹരിച്ചെന്ന അവകാശ വാദവുമായി ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍

നിഗൂഢതകളും രഹസ്യങ്ങളും നിറഞ്ഞ ഭൂമിയിലെ ഇടമാണ് ബർമുഡ ട്രയാംഗിൾ . ചന്ദ്രനിലും ചൊവ്വയിലും വരെ കാല് കുത്തിയ മനുഷ്യന് കൃത്യമായി ബർമുഡ ട്രയാംഗിളിന്റെ നിഗൂഢതകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
News science

ലോകത്തിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി,നീളം 180 കിലോമീറ്റർ,4,500 വർഷം പഴക്കം

ലോകത്തിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി.നൂറുകണക്കിന് കിലോമീറ്റർ നീളത്തിലാണ് ചെടി പടർന്ന് കിടക്കുന്നത്. ഗവേഷകർ അടുത്തിടെ ഓസ്‌ട്രേലിയയിൽ നിന്ന് കണ്ടെത്തിയ ഈ ചെടിയുടെ പേര് പോസിഡോണിയ ഓസ്ട്രലിസ്
error: Protected Content !!