കോഴിക്കോട് : ആഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ മുന്നോടിയായി ഇന്ന് മഡ് ഫുട്ബോൾ, ക്രോസ് കൺട്രി മത്സരങ്ങൾ നടക്കും. രാവിലെ ക്രോസ് കൺട്രി മത്സരങ്ങൾ ആരംഭിക്കും. പുല്ലൂരാംപാറയിൽ നിന്ന് പുരുഷൻമാരുടെയും നെല്ലിപ്പൊയിലിൽ നിന്ന് വനിതകളുടെയും ക്രോസ് കൺട്രി ആരംഭിക്കും. കോടഞ്ചേരി വരെയാണ് മത്സരം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മഡ് ഫുട്ബോൾ ടൂർണമെന്റ്. ഓമശ്ശേരി റൊയാഡ് ഫാംസിൽ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ മഡ് ഫുട്ബോൾ ടൂർണമെന്റിൽ ഏറ്റുമുട്ടും.
30ന് കോഴിക്കോട്ട് , കൽപ്പറ്റ, അരീക്കോട് എന്നിവിടങ്ങളിൽ നിന്ന് പുലിക്കയത്തേക്ക് സൈക്ലിംഗ് ടൂറും, കോടഞ്ചേരിയിൽ ട്രിലത്തോൺ കോബറ്റീഷനും സംഘടിപ്പിക്കും. തുഷാരഗിരിയിൽ രാവിലെ ഒമ്പതിനും കക്കാടംപൊയിലിൽ രാവിലെ പത്തിനും മഴ നടത്തം ഉണ്ടാകും. 31 മുതൽ ആഗസ്റ്റ് ആറ് വരെ ചിത്രകാരൻ കെ.ആർബാബുവിന്റെ നേതൃത്വത്തിൽ തിരുവമ്പാടി തമ്പലമണ്ണയിൽ ചിത്രപ്രദർശനം നടക്കും. ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്ന് കക്കാടംപൊയിലിലേക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും. ആഗസ്റ്റ് മൂന്നിന് പൂവാറംതോട് പട്ടം പറത്തൽ മത്സരവും ഉണ്ടാവും.