കുന്ദമംഗലം: മണിപ്പൂരിനെ രക്ഷിക്കുക എന്നാവശ്യപ്പെട്ട് എൽ ഡി എഫ് കുന്ദമംഗലത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.മുൻ എംഎൽഎ സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും
വളരെ സ്നേഹത്തിലും, സൗഹാർദ്ധത്തിലും കഴിഞ്ഞിരുന്ന മണിപ്പൂരിൽ അവരെ പരസ്പരം ഭിന്നിപ്പിച്ച് നേട്ടം കൊയ്യുക എന്ന ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഇപ്പോഴത്തെ അക്രമങ്ങളെന്ന് അദ് ദേഹം പറഞ്ഞു.
ഭൂമിയില്ലാത്തവർക്ക് ഭൂമി വേണം, വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണണം, തൊഴില്ലാഴ്മ പരിഹരിക്കണമെന്ന ന്യായമായ ആവശ്യമാണ് മണിപ്പൂരിലെ ജനതക്കുള്ളത്. ഇതിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ വഴി തിരിച്ച് വിട്ടും, മതപരവും, വംശീയപരവുമായ വേർതിരിവ് സൃഷ്ടിച്ചും,
നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഇടപെടാനുള്ള ബിജെപി ശ്രമം നടക്കില്ലന്നും സത്യൻ മൊകേരി പറഞ്ഞു. ചൂലൂർ നാരായണൻ ചടങ്ങിൽ അധ്യക്ഷതയും പി കെ പ്രേമനാഥ് സ്വാഗതവും പറഞ്ഞു. എം ഗിരീഷ്, സലീം മടവൂർ, മുക്കം മുഹമ്മദ്, കെ ഭരതൻ മാസ്റ്റർ ,അബ്ദുൾ അസീസ് , പോൾസൺ മാസ്റ്റർ, എന്നിവർ സംസാരിച്ചു. പി ഷൈപു നന്ദി രേഖപ്പെടുത്തി