information News

അറിയിപ്പുകൾ

ദര്‍ഘാസ്‌ കം ലേലം നടത്തുന്നു

മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ അപകടാവസ്ഥയിലുള്ള നമ്പറിട്ട ഒരു മട്ടി മരവും, പെര്‍മെന്റ്‌ നഴ്‌സറിക്ക്‌ ഭീഷണിയായ നമ്പറിട്ട 5 മരങ്ങളുടെ (ചരല്‍ക്കൊന്ന 2, പാല 1, മഴമരം 1, തേക്ക്‌ 1) ശാഖകളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തുടര്‍ന്ന്‌ തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും ആഗസ്റ്റ് ഒന്നിന് വൈകീട്ട്‌ മൂന്ന് മണിക്ക് ദര്‍ഘാസ്‌ കം ലേലം നടത്തുന്നു. പൂരിപ്പിച്ച ഫോറങ്ങള്‍ ദര്‍ഘാസ്‌ കം ലേല ദിവസം ഉച്ചയ്ക്ക്‌ 2.30 വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് നിരതദ്രവ്യം അടച്ചവരെ മാത്രം ഉൾപ്പെടുത്തി മരങ്ങളുടെ ലേലം നടത്തും. ലേലത്തിന്‌ ശേഷം ഹാജരുള്ള ദര്‍ഘാസുകാരുടെ സാന്നിധ്യത്തിൽ ദര്‍ഘാസുകള്‍ തുറക്കും. ദര്‍ഘാസ്‌ ഫോറത്തിന്റെ വില : 300 + 18 ശതമാനം (ജി എസ് ടി ) = 354 രൂപ. നിരതദ്രവ്യം : 690 രൂപ. കൂടൂതല്‍ വിവരങ്ങള്‍ക്ക് : 0495 2414702

ലേലം ചെയ്യുന്നു

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ഫിഷറീസ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജിൽ ഉൾപ്പെട്ട 87 സെന്റ് ഭൂമിയിൽ 14 ഓളം മരങ്ങൾ ( മഹാഗണി-1, പ്ലാവ് -2, പന-6, മഴമരം-1, ശീമക്കൊന്ന-1, തെങ്ങ്-3 , മാവിന്റെ 2 ശാഖകൾ) ലേലം ചെയ്ത് വിൽപ്പന നടത്തുന്നു. ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ ആഗസ്റ്റ് 10ന് രാവിലെ 11 മണിക്ക് ലേലം നടക്കും. പങ്കെടുക്കുന്നവർ രാവിലെ 11 മണിക്ക് മുമ്പ് 1500 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2380005.

ഇ സി എച്ച് എസ് കാര്‍ഡ് വിതരണം

അപേക്ഷ സമര്‍പ്പിച്ച ശേഷം ഇ.സി.എച്ച്.എസ് 64 കെ.ബി കാര്‍ഡ്‌ ലഭിക്കാത്ത വിമുക്തഭടന്‍മാർക്കും, വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്കും കോഴിക്കോട് ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിൽ നിന്നും കാര്‍ഡ്‌ കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495-2771881

ബയോമെഡിക്കൽ ടെക്നീഷ്യൻ നിയമനം

ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ബയോമെഡിക്കൽ ടെക്നീഷ്യൻമാരെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി ടെക് അല്ലെങ്കിൽ ബയോമെഡിക്കൽ എഞ്ചിനീയറിങിലോ മെഡിക്കൽ ഇലക്ട്രോണിക്സിലോ ഡിപ്ലോമ. ഒരു വർഷത്തെ സർവീസ് പരിചയമോ ഹോസ്പിറ്റൽ എൻജിനീയർ പരിചയമോ വേണം.
പ്രായപരിധി : 18 നും 36 നും മധ്യേ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 27ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സംഗീതഭൂഷണം (ഡിപ്ലോമ ഇൻ കർണാട്ടിക് മ്യൂസിക്) (SBD) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഴ്ചയിൽ രണ്ട് ദിവസം വൈകുന്നേരം 7.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം പഠന സഹായികൾ, പ്രൊജക്റ്റ് വർക്ക്, എന്നീ മാർഗ്ഗങ്ങളിലൂടെയാണ് പഠനം ക്രമീകരിക്കുന്നത്. യോഗ്യത : പ്ലസ് ടു പാസ്സ് അഥവാ തത്തുല്യം. അപേക്ഷകർ 40 വയസ്സിനു മുകളിൽ പ്രായമുള്ളവർ ആണെങ്കിൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി പാസ്സ് ആണ്. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 17 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിൽ ലഭിക്കും. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് : 04712325101, 8281114464 .www.srccc.in

പോളിടെക്നിക് ലാറ്ററൽ എൻട്രി കൗൺസിലിംഗ്

2023 – 24 അധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കോഴിക്കോട് ജില്ലയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ വിദ്യാർത്ഥികൾ കോഴിക്കോട് ഗവ. പോളിടെക്നിക് കോളേജിൽ അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം കൗൺസിലിംഗിനും അഡ്മിഷനുമായി എത്തിച്ചേരേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഐ.ടി.ഐ, കെ.ജി.സി.ഇ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ജൂലൈ 24 ന് 10 മണിക്ക് മുമ്പായും പ്ലസ്ടു, വി എച്ച് എസ് ഇ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ജൂലൈ 25 ന് 10 മണിക്ക് മുമ്പായും ഹാജരാവേണ്ടതാണ്. ജില്ലാതല കൗൺസിലിങ്ങിനും അഡ്മിഷനും വേണ്ടി വരുന്ന വിദ്യാർഥികൾ കൗൺസിലിംഗ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2383924

ജെൻഡർ പാർക്കിൽ അക്കൗണ്ടന്റ് ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന്റെ കിഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിലേക്ക് അക്കൗണ്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ഡിഗ്രിയും, അക്കൗണ്ടിംഗ് മേഖലയിൽ സർക്കാർ /അർധ സർക്കാർ സ്ഥാപനങ്ങളിൽ പരിചയമുള്ളവർ /റിട്ടയേർഡ് ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2963695

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!