ചോറോട് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ച വീടുകളിൽ പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി.
വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി, ജനപ്രതിനിധികളായ സജിതകുമാരി, ജംഷിദ കെ, നിർവ്വഹണ ഉദ്യോഗസ്ഥരായ വിനീത പി, വിപിൻ കുമാർ ടി.വി എന്നിവരും പങ്കെടുത്തു.