അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി’ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്. താല്പര്യമുള്ളവർ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 9526415698
നാമനിര്‍ദ്ദേശ പത്രികകൾ ക്ഷണിച്ചു
കൃഷിവകുപ്പ് മുഖേന നല്‍കുന്ന കാര്‍ഷിക മേഖലകളിലെ കര്‍ഷക അവാര്‍ഡുകൾക്കുളള അപേക്ഷകള്‍/നാമനിര്‍ദ്ദേശ പത്രികകൾ ക്ഷണിച്ചു. ജൂലൈ ഏഴിന് മുമ്പായി അപേക്ഷകള്‍ നാമനിര്‍ദ്ദേശ പത്രികകൾ കൃഷിഭവനുകളില്‍ സമർപ്പിക്കേണ്ടതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിനു കീഴിലുള്ള കോടഞ്ചേരി, നന്മണ്ട, കട്ടിപ്പാറ പഞ്ചായത്തുകളിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ഐ.എം.സി.എച്ച് ലുമുള്ള ഒഴിവുകളിലേക്ക് പട്ടികവർഗ്ഗ പ്രൊമോട്ടർ/ ഹെൽത്ത് പ്രൊമോട്ടർമാരായി താൽക്കാലികമായി നിയമിക്കപ്പെടുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവർഗ്ഗ യുവതീ യുവാക്കളെയാണ് നിയമിക്കുക. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങൾക്ക് 8-ാം ക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20 നും 40നും മധ്യേ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടി.എ ഉൾപ്പെടെ 13500/ രൂപ ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ജൂലൈ 11 ന് രാവിലെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952376364
പ്രവേശനം നിരോധിച്ചു
റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാൽ കരിയാത്തുംപാറ ഡെസ്റ്റിനേഷനിൽ ഇനി ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു
അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൻെറ കോഴിക്കോട് ജില്ലാ ഓഫീസിലേക്ക് ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക്, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്ത് വരുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിഫല സ്കെയിൽ 26,700- 60,300 രൂപ. അപേക്ഷകർ വകുപ്പ് മേധാവിയുടെ നിരാക്ഷേപ സാക്ഷ്യപത്രവും ബയോഡാറ്റയും സഹിതം വഞ്ചിയൂരിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2372434, 0471 2572758.