കോവിക്കോട്; കേന്ദ്ര പരിസ്ഥിതി വന കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ജല വിഭവ വികസന വിനിയോഗ കേന്ദ്രവും സംയുക്തമായി നവംബര്‍ 11 മുതല്‍ 18 വരെയുള്ള തിയ്യതികളില്‍ കോഴിക്കോട് വിവിധ ബാച്ചുകളില്‍ നടത്തിയ സ്വച്ഛ് നിര്‍മല്‍ തട് അഭിയാന് 2019 ന്റെ ഔദ്യോഗിക ചടങ്ങ് കോഴിക്കോട് കോര്‍പ്പരേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. 18 ന് രാവിലെ 10 മണിക്ക് ഗുജറാത്തി വിദ്യാലയ ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപി മുഖ്യാതിഥിയായി. സ്കൂള്‍ പ്രിന്‍സിപ്പള്‍ വിമല ജയരാജ്, നാഷണല്‍ ഗ്രീന്‍ കോര്‍പ്പ്സ് കോഴിക്കോട് ജില്ല കോര്‍ഡിനേറ്റര്‍ എംഎ ജോണ്സണ് ക്ലീന്‍ ബീച്ച് മിഷന് കോര്‍ഡിനേറ്റര്‍ എന്‍ സിജേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
താമരശ്ശേരി വിദ്യാഭ്യാസ ജില്ല കോര്‍ഡിനേറ്റര്‍ കെ.പി.യു അലി, ശുചിത്വ മിഷന് കോഴിക്കോട് ജില്ല അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ കബനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ സീനിയര്‍ പ്രിന്‍സിപ്പള്‍ സയന്റിസ്റ്റ് ഹരികുമാര്‍ സ്വാഗതവും സയന്റിസ്റ്റ് കെ.വി ശ്രുതി നന്ദിയും പ്രകാശിപ്പിച്ചു.