GLOBAL News

ഫ്രാൻ‌സിൽ നാല് കുട്ടികളടക്കം അഞ്ച് പേർക്ക് കുത്തേറ്റു; മൂന്ന് പേരുടെ നില ഗുരുതരം

തെക്ക് കിഴക്കൻ ഫ്രാൻസിലെ ആൻസിയിൽ നാല് കൊച്ചുകുട്ടികളടക്കം അണഞ്ഞു പേർക്ക് കുത്തേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അക്രമിയെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ അറിയിച്ചു.

ആൻസി തടാകത്തിന് സമീപത്തെ പാർക്കിലാണ് ആക്രമണം നടന്നത്. കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത അക്രമി കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ പ്രതി സമീപത്തുണ്ടായിരുന്ന ഒരു വൃദ്ധനെയും ആക്രമിച്ചു. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് കുത്തേറ്റത്.

പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് Le Parisien, BFM TV, AFP എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അക്രമി ഒരു സിറിയൻ അഭയാർത്ഥിയാണ്.പോലീസ് വെടിവെപ്പിൽ അക്രമിയുടെ കാലിന് പരിക്കേറ്റു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!