ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ രക്ഷിതാക്കൾക്കും സമൂഹത്തിനും വലിയ ഉത്തരവാദിത്വം ഉണ്ട് എന്നും ദിശാബോധമുള്ള പുതു തലമുറയെ സൃഷ്ടിക്കാൻ അധ്യാപകരും രക്ഷിതാക്കളും സമൂഹവും തയ്യാറാകേണ്ടതുണ്ട് എന്നും കുന്ദമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മൽ പറഞ്ഞു.ഹെവൻസ് പ്രീസ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനേജർ എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽമദ്രസത്തുൽ ഇസ്ലാമിയ പ്രിൻസിപ്പൾ എ.പി. ആലിക്കുട്ടി, സുബൈർ കുന്ദമംഗലം, ഡോ. മുംതസ്, എൻ. അലി, അബ്ദുൽ ഖാദർ പെരിങ്ങൊളം, അബൂബക്കർ ആരാമ്പ്രം എന്നിവർ സംസാരിച്ചു.
ഐസ ജെസ ഖിറാഅത്ത് നടത്തി. ഹെവൻസ് പ്രിൻസിപ്പൾ ജസീന മുനീർ സ്വാഗതവും വൈസ് പ്രിൻസിപ്പൾ എം. ഹുസ്ന നന്ദിയും പറഞ്ഞു.
വർണാഭമായി കുന്ദമംഗലം ഹെവൻസ് പ്രീസ്കൂൾ പ്രവേശനോത്സവം
![](https://kunnamangalamnews.com/wp-content/uploads/2023/06/2Q-2023-06-08T112154.150.jpg)