കുന്ദമംഗലം അൽ മദ്‌റസത്തുൽ ഇസ്‌ലാമിയയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘നിവർന്നു നിൽക്കാം നന്മകൾക്കൊപ്പം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടി എറണാകുളം മഹാരാജാസ് കോളജ് അസോസിയേറ്റ് പ്രൊഫ. ഡോ. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മനുഷ്യൻ ചില നിയമ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത് എന്നും ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് നാം മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകൻ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. മാനേജർ എം. സിബ്ഗത്തുള്ള, എം.കെ. സുബൈർ, ഇ.പി. ലിയാഖത്ത് അലി, കെ.കെ. അബ്ദുൽ ഹമീദ്, സാറ സുബൈർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റായി എം.പി. ഫാസിലിനെ തിരഞ്ഞെടുത്തു. അയ സഫ്റ ഗാനം ആലപിച്ചു. പി. സജാസ് ഖിറാഅത്ത് നടത്തി. ടി.പി. റൈഹാനത്ത് സ്വാഗതവും സ്വാലിഹ നന്ദിയും പറഞ്ഞു.