ഇടുക്കിയെ വിറപ്പിച്ച അരീക്കൊമ്പൻ തമിഴ് നാടിനെ വിറപ്പിക്കുന്നു. പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ് നാട്ടിൽ റേഷൻ കട ആക്രമിച്ചതായി റിപ്പോർട്ട്. മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രിയോട് വനത്തിലേക്ക് തിരിച്ചു പോയി.
അതേസമയം അരിക്കൊമ്പൻ പെരിയാറിലേക്കു മടങ്ങാനുള്ള സാധ്യത ഇല്ലെന്നാണ് വിദഗ്ധർ പറയുന്നത് . കഴിഞ്ഞ ഒരാഴ്ചയായി തമിഴ്നാട് വനമേഖലയിൽത്തന്നെയാണ് ആന ചുറ്റിത്തിരിയുന്നത്. ആന ആരോഗ്യവാനാണ് എന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരം. ചിന്നക്കനാലിലെപ്പോലെ ഇവിടെ ആക്രമണങ്ങൾ നടത്തുന്നില്ല എന്നാണ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.