Entertainment News

കാത്തിരിപ്പിനൊടുവിൽ വിചിത്രം ആമസോൺ പ്രൈമിൽ

ഷൈൻ ടോം ചാക്കോ നായകനായ വിചിത്രം വ്യത്യസ്ഥമായൊരു ഹൊറർ എക്സ്പീരിയൻസ് ആയിരുന്നു പ്രേക്ഷകർക്ക് തീയേറ്ററിൽ സമ്മാനിച്ചത്. അച്ചു വിജയൻ സംവിധാനം ചെയ്ത ചിത്രം പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായ ഒന്നാണ്.
ഭീതിയുടെ ഒരു പുത്തൻ കാഴ്ച പ്രേക്ഷകർക്ക് സമ്മാനിച്ച ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടുകയും ചെയ്‌തു. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമാണ് വിചിത്രം. ഷൈൻ ടോം ചാക്കോ, കനി കുസൃതി തുടങ്ങി ചിത്രത്തിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ റിലീസിന് എത്തിയിരിക്കുകയാണ്.

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, സ്റ്റിൽ- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പർ വൈസർ- ബോബി രാജൻ, പി ആർ ഒ ആതിര ദിൽജിത്ത്, ഡിസൈൻ- അനസ് റഷാദ് ആൻഡ് ശ്രീകുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!