കർണാടകയിൽ ബിജെപിക്ക് വന്‍ തിരിച്ചടി. വീരശൈവ ലിംഗായത്ത് വിഭാഗം കോൺഗ്രസിനൊപ്പം ചേർന്നു. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് ലിംഗായത്തുകള്‍. ജഗദീഷ് ഷെട്ടർ, ലക്ഷ്മൺ സാവഡി തുടങ്ങിയ ലിംഗായത്ത് നേതാക്കൾ അടുത്തിടെ ബിജെപി വിട്ടിരുന്നു.
അതേസമയം കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ഇന്നും തുടരും. ബംഗളൂരു നഗരത്തിലെ തിപ്പസ്സാന്ദ്ര മുതൽ എംജി റോഡ് വരെയാണ് ഇന്നത്തെ റോഡ് ഷോ. ഇന്നലെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.