ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന രണ്ട് ഗായികമാരാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇവർ രണ്ടുപേരും മലയാളത്തിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ ഒരുമിച്ച് എത്തിയിരുന്നു. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയായിരുന്നു അമൃതയെ മലയാളികൾ ശ്രദ്ധിക്കുവാൻ തുടങ്ങിയത്.
അമൃതയോടൊപ്പം ഐഡിയ സ്റ്റാർ സിംഗറിൽ കൂട്ടിന് എത്തിയതായിരുന്നു അഭിരാമി. അഭിരാമി പിന്നീട് അവതാരികയും അഭിനേത്രിയും ഒക്കെയായി മാറുകയും ചെയ്തു. ചേച്ചി അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും യൂട്യൂബ് ചാനലും മ്യൂസിക് ഷോകളും നടത്തുന്നുണ്ട്.
അഭിരാമി ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. അമൃതയും അഭിരാമിയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോയ്ക്ക് പോസിറ്റീവും നെഗറ്റീവുമായ കമൻ്റുകളാണ് വരാറ്.
അഭിരാമി പറയുന്നത് പലരും ഞങ്ങളെ കുറിച്ച് പറയുന്നത് ആളുകളെ പറ്റിച്ചാണ് ജീവിക്കുന്നതെന്ന്.
എന്നാൽ ഞങ്ങൾ തൊണ്ട പൊട്ടി പാട്ടുപാടിയാണ് ജീവിക്കുന്നത് എന്നാണ് അഭിരാമി അവർക്ക് കൊടുത്ത മറുപടി. അമൃത ആദ്യം വിവാഹം ചെയ്തത് നടൻ ബാലയെയായിരുന്നു. പിന്നീട് ഇവർ തമ്മിൽ വേർപിരിയുകയായിരുന്നു. വിവാഹമോചനത്തിനുശേഷം അമൃതയ്ക്ക് നിരവധി വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
. നടൻ ബാലയെ കരൾരോഗ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ആ സമയത്ത് ഞങ്ങൾ അവന്തികയെ കാണുവാൻ അനുവദിച്ചില്ല എന്ന രീതിയിലുള്ള പല വിമർശനങ്ങളും നടത്തിയിരുന്നു. അഭിരാമി ഇതിനു മറുപടിയായി പറഞ്ഞത് ബാല ഹോസ്പിറ്റൽ അഡ്മിറ്റ് ആയി എന്നറിഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ട് പോവുകയാണ് ചെയ്തത് എന്നാണ്.
അഡ്മിറ്റ് ആയ ദിവസം പുലർച്ചയ്ക്ക് ആയിരുന്നു അമൃത ദുബായിൽ ഒരു പ്രോഗ്രാമും കഴിഞ്ഞെത്തിയത്. ഞങ്ങൾ എല്ലാരും ഹോസ്പിറ്റലിൽ പോവുകയും ചെയ്തിരുന്നു. അമൃതയും അവന്തികയുമാണ് ബാലയെ അകത്തുകയറി കണ്ടത്. അവർ കുറെ നേരം സംസാരിക്കുകയും ചെയ്തു. രണ്ടുമൂന്നുവട്ടം അദ്ദേഹത്തെ പോയി കാണുകയും ചെയ്തിരുന്നു. എന്നാൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞത് ഈ ഒരു ഏരിയയിൽ കുട്ടിയെയും കൊണ്ട് അധികം സമയം നിൽക്കേണ്ടെന്നാണ്.
അതുകൊണ്ടായിരുന്നു അഭിരാമിയും അവന്തികയും അവിടെ നിന്നും വീട്ടിലേക്ക് പോയത്. അമൃതയും അച്ഛനും അമ്മയും ഒക്കെ അവിടെത്തന്നെ ഉണ്ടായിരുന്നെന്നും പറഞ്ഞു. ഒരാൾക്കും മോശം വരാൻ വേണ്ടി ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും. അഭിരാമി പറയുന്നത് ബാല ചേട്ടന് എത്രയും പെട്ടെന്ന് തന്നെ അസുഖം ഭേദം ആവാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്നുമാണ്. കൂടാതെ അഭിരാമി പറയുന്നത് അദ്ദേഹം അസുഖങ്ങളൊക്കെ മാറി സിനിമയിൽ സജീവമാകണം എന്നുമാണ്.