രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ യാത്ര ചെയ്യും. ആസാമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നാകും രാഷ്ട്രപതി സുഖോയ് യുദ്ധവിമാനത്തിൽ യാത്ര ചെയ്യുക. അസമിൽ 3 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് രാഷ്ട്രപതി.
2009-ൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ യുദ്ധവിമാനത്തിൽ യാത്ര നടത്തിയിരുന്നു.കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ആന-മനുഷ്യ സംഘർഷം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലോ സഞ്ചാരത്തിലോ ഉണ്ടാക്കിയ തടസ്സമാണ് സംഘർഷത്തിന്റ മൂല കാരണമെന്നും ദ്രൗപതി വ്യക്തമാക്കി.

