കോഴിക്കോട് കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സ് വസ്ത്രശാലയിൽ തീപിടിത്തം. രാവിലെ ആറു മണിക്കാണ് സംഭവം. വസ്ത്രശാലയ്ക്കുള്ളിൽ നിന്നും പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. വസ്ത്രശാലയുടെ മൂന്നാം നിലയിലാണ് തീപിടിത്തമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പതിനഞ്ചോളം യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം. പുറത്തു നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്കകത്ത് തീ ആളി കത്തുകയാണ്. അതേസമയം നഷ്ടത്തിന്റ വ്യാപ്തി എത്രയാണെന്ന് തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.
വസ്ത്രശാലയ്ക്കു പുറത്തു നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ അടക്കം കത്തി നശിച്ചു. തീ കുടുതൽ ഭാഗങ്ങളിലേക്കു പടരുന്നതു തടയാൻ അഗ്നിരക്ഷാസേന ശ്രമിക്കുന്നു.അതേസമയം തൊട്ടടുത്ത് പ്രവർത്തിക്കുന്ന പൊട്രോൾ പമ്പ് അധികൃതർ അടപ്പിച്ചിട്ടുണ്ട്.